Advertisement

മെഗാ ബാഡ്മിൻറ്ൻ ടൂർണമെൻറ്റ് ജുബൈലിൽ

November 19, 2023
1 minute Read

പതിമൂന്ന് വർഷമായി സൗദിയിലെ ജുബൈൽ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന നൂറിൽ പരം അംഗങ്ങൾ ഉള്ള ജുബൈൽ ബാഡ്മിന്റൺ ക്ലബും ഫനാതീർ ആസ്ഥാനമായ അൽ നാദി സ്പോർട്സ് ക്ലബും സംയുക്ത ആഭിമുഖ്യത്തിൽ മെഗാ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു . നവംബർ 23,24,25 തീയതികളിൽ ഇരു ക്ലബ്ബുകളിലെയും ആറോളം കോർട്ടുകളിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റ് ജുബൈൽ റോയൽ കമ്മീഷൻ സി ഈ ഓ ഡോക്ടർ അഹമ്മദ് ബിൻ സയ്ദ് അൽ ഹുസൈൻ ഉദ്ഘാടനം നിർവഹിക്കും .

സൂപ്പർ പ്രീമിയർ, പ്രീമിയർ,മാസ്റ്റേഴ്സ് ,വെറ്ററൻസ്, ലേഡീസ് ഡബിൾ‍സ്‌, മിക്സഡ് ഡബിൾ‍സ്‌,ജൂനിയർസ് (ബോയ്സ് & ഗേൾസ് ) എന്നീ വിഭാഗങ്ങളിലായി നടത്തപെടുന്ന ടൂർണമെന്റിൽ സൗദിയിലെ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ചു 400 ഓളം കളിക്കാർ മാറ്റുരക്കും.

സൗദി,യുഎഇ , ഖത്തർ, ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, എന്നീ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൂപ്പർ പ്രീമിയർ മത്സരം ടൂർണമെന്റിന്റെ മുഖ്യ ആകർഷണമാണ്.
ജൂനിയർ വിഭാഗത്തിൽ സൗദി ക്ലബ്ബുകളിൽ നിന്നും നൂറോളം തദ്ദേശീയരായ വിദ്യാർഥികൾ മത്സരിക്കുന്നതും ടൂർണമെന്റിന്റെ പ്രത്യേകതയാണ്.

നവംബർ 26 ന് രാത്രി 9 മണിക്ക് നടക്കുന്ന സമാപന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾ വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്യും . ജെ ബി സി പ്രസിഡന്റും സംഘാടകസമിതി ചെയർമാനുമായ തിലകൻ, സെക്രട്ടറിമാരായ സനീഷ് ജോയ് , ഷിബു ശിവദാസൻ ക്ലബ് പ്രതിനിധികളായ അജ്മൽ താഹ, മനോജ് ചാക്കോ, സാറ്റ്കോ ഷബീർ എന്നിവർക്കൊപ്പം മുഖ്യ സ്പോണ്സർ മാരുടെ പ്രതിനിധികളും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Story Highlights: Mega Badminton Tournament in Jubail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top