Advertisement

‘വാഹനമല്ല, മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമാണ് മ്യൂസിയത്തിൽ സൂക്ഷിക്കേണ്ടത്’; നവകേരള യാത്ര പരാജയമെന്ന് ചെന്നിത്തല

November 19, 2023
2 minutes Read
Ramesh Chennithala says 'Navakerala Yatra' is a failure

‘നവകേരള’ യാത്ര പരാജയമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തീർത്തും രാഷ്ട്രീയ പരിപാടിയാണ് നടക്കുന്നത്. ജനങ്ങളുടെ ഒരു പരാതിയും പരിഗണിക്കുന്നില്ല. വാഹനമല്ല, മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമാണ് മ്യൂസിയത്തിൽ സൂക്ഷിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.

‘നവകേരള സദസ്സ്’ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു രാഷ്ട്രീയ പരിപാടി മാത്രമാണ്. സർക്കാർ നിർബന്ധിച്ച് കൊണ്ടുവരുന്നവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. സദസ്സിന്റെ പേരിൽ നടക്കുന്നത് വൻ പണപ്പിരിവ്. പാർട്ടിക്കാർ ഉൾപ്പെടെ വൻതുകയാണ് പിരിച്ചെടുക്കുന്നത്. തലപ്പാവ് ധരിച്ച മുഖ്യമന്ത്രി രാജഭരണകാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ജനങ്ങളുടെ ഒരു പരാതിയും ഇതിൽ പരിഗണിക്കില്ല. പരാതി വാങ്ങണമെങ്കിൽ ഓൺലൈനായി വാങ്ങാം. എന്തിനാണ് ഇത്രയും പണം മുടക്കി മാമാങ്കം നടത്തുന്നത്? ആഡംബരമില്ലെങ്കിൽ എന്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസിന് ഒന്നരക്കോടി രൂപ ചെലവിടണം? ആഡംബര വാഹനം ഓടിക്കുന്ന കെഎസ്ആർടിസി ഡ്രൈവർക്ക് ശമ്പളം ലഭിച്ചോയെന്ന് മുഖ്യമന്ത്രി അന്വേഷിക്കണമെന്നും ചെന്നിത്തല.

എ.കെ ബാലൻ പറഞ്ഞതുപോലെ വാഹനമല്ല മ്യൂസിയത്തിൽ വയ്‌ക്കേണ്ടത്. പകരം ഈ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും മ്യൂസിയങ്ങളിൽ സൂക്ഷിച്ചാൽ കാണാൻ ജനം ഒഴുകിയെത്തുമെന്നും അദ്ദേഹം പരിഹസിച്ചു.

Story Highlights: Ramesh Chennithala says ‘Navakerala Yatra’ is a failure

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top