Advertisement

ശരണം വിളികളോടെ സന്നിധാനം: ഏറ്റവും കൂടുതൽ ഭക്‌തർ എത്തിയത് ഇന്നലെ

November 20, 2023
1 minute Read

ശബരിമല നടതുറന്നതിന് ശേഷം ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത് ഇന്നലെ. 38000 തീർഥാടകരാണ് ഇന്നലെ വെർച്വൽ ക്യൂ ബുക്കിംഗ് നടത്തിയത്. ലോകക്കപ്പ് ഫൈനലും തിരക്ക് കുറയാൻ ഇടയാക്കിയെന്നാണ് പൊലീസ് വിലയിരുത്തൽ. നടപ്പന്തൽ ശൂന്യമായിരുന്നു.(Sabarimala live update)

വരും ദിവസങ്ങളിൽ തിരക്ക് വർധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. 24 മണിക്കൂറും സൗജന്യമായി ഓൺലൈൻ ബുക്കിംഗ് ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. പമ്പയിൽ നിന്നും ആരംഭിക്കുന്ന വെർച്വൽ ക്യൂ സംവിധാനം അയ്യപ്പന്മാർക്ക് സുഗമമായ ദർശനത്തിന് സൗകര്യമൊരുക്കുന്നു.

Read Also: ‘പിണറായി രാജാപ്പാര്‍ട്ട് കെട്ടുന്നു, നൂറു ജന്മമെടുത്താലും ഉമ്മന്‍ ചാണ്ടിയാകാന്‍ കഴിയില്ല’; കെ സുധാകരൻ

അതേസമയം കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സന്നിധാനത്ത് എത്തുന്ന അയ്യപ്പഭക്തർക്ക് നിരവധി സുരക്ഷാ സൗകര്യങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. സുഗമമായ ദർശന സാഫല്യത്തിനായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സന്നിധാനത്തെ എല്ലാ പ്രധാന പോയിന്റുകളിലുമായി 1,400 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

Story Highlights: Sabarimala live update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top