മറിയക്കുട്ടിക്ക് ഒരുമാസത്തെ ക്ഷേമപെൻഷൻ വീട്ടിലെത്തി കൈമാറി

ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടർന്നു ഭിക്ഷ യാചിക്കാൻ ഇറങ്ങിയ എൺപത്തേഴുകാരി മറിയക്കുട്ടിക്ക് പെൻഷൻ ലഭിച്ചു. ഒരു മാസത്തെ പെൻഷൻ തുകയാണ് ലഭിച്ചത്. വിവാദം ഹൈക്കോടതിയിൽ എത്തിനിൽക്കെയാണ് മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ തുക ലഭ്യമാക്കിയത്.(Mariyakutty Receives Pension After Protest)
അടിമാലി സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി തുക നൽകി. മറിയക്കുട്ടിക്കെതിരെ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിന് പാർട്ടിയുടെ മുഖപത്രം ഒടുവിൽ മാപ്പു പറയുകയും ചെയ്തു.
Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; CPIM നേതാക്കൾക്ക് എതിരെ അരവിന്ദാക്ഷന്റെ മൊഴി
പൊതുജനങ്ങൾക്കായിട്ടാണ് ഇറങ്ങിയത്. എല്ലാവർക്കും പെൻഷൻ കിട്ടണം.ഈ കളിയൊന്നും എന്റെ അടുത്തു നടക്കുകേല. ഈ കാശുകൊണ്ട് രണ്ടു കിലോ ഇറച്ചി മേടിക്കണം, രണ്ടു കിലോ അരി മേടിക്കണം, അത് ഇത്രനാളും മുടങ്ങിക്കിടക്കുകയായിരുന്നു. ചായ കുടിച്ച കാശു കൊടുക്കണമെന്നും മറിയക്കുട്ടി പറയുന്നു.
Story Highlights: Mariyakutty Receives Pension After Protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here