Advertisement

‘കലാകാര പെൻഷൻ 1000 രൂപയിൽ നിന്നും 1600 രൂപയാക്കി; നവകേരള സദസിൽ മുഖ്യമന്ത്രിക്ക് മുന്നിൽവെച്ച ആവശ്യങ്ങൾക്ക് ഉടൻ തീരുമാനം’; അഭിനന്ദിച്ച് സന്തോഷ് കീഴാറ്റൂർ

November 21, 2023
2 minutes Read

നവകേരള സദസിനെ അഭിനന്ദിച്ച് നടൻ സന്തോഷ് കീഴാറ്റൂർ. നവകേരള സദസിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നിൽവെച്ച ആവശ്യങ്ങൾക്ക് ഉടൻ തീരുമാനമായെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. അവശ കലാകാര പെൻഷൻ, കേരളത്തിലെ ആദ്യ നാടകശാല തുടങ്ങിയവയേക്കുറിച്ചുള്ള ആവശ്യങ്ങൾക്കാണ് തീർപ്പായതെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു.(Santhosh Keezhattor Praises Navakerala Sadas)

പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് സന്തോഷ് കീഴാറ്റൂർ നവകേരള സദസിനേയും സർക്കാരിനേയും അഭിനന്ദിക്കുന്നത്. അവശ കലാകാര പെൻഷൻ എന്നത് കലാകാര പെൻഷൻ എന്നാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് താരം അറിയിച്ചു.

Read Also: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പര; ഇന്ത്യയെ സൂര്യകുമാർ യാദവ് നയിക്കും, സഞ്ജു ടീമിലില്ല

കലാകാരന്മാർ അവശന്മാരല്ലെന്നും കലാകാര പെൻഷൻ 1000 രൂപയിൽ നിന്നും 1600 രൂപയാക്കി വർധിപ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഉപയോഗശൂന്യമായി കിടക്കുന്ന സർക്കാർ കെട്ടിടങ്ങൾ സിനിമാ ഷൂട്ടിംഗിന് വിട്ടുതരാം എന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

കേരളത്തിലെ ആദ്യ നാടകശാല കായംകുളത്ത് സ്ഥാപിക്കും. ഇതിന് തോപ്പിൽ ഭാസി സ്മാരക നാടകശാല എന്നായിരിക്കും പേരെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു. നവകേരള സദസ് ജനപ്രിയമാവുന്നു. കൈയ്യടിക്കേണ്ടവർക്ക് കയ്യടിക്കാം, വിമർശിക്കുന്നവർ വിമർശിച്ചുകൊണ്ടേയിരിക്കുക എന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

സന്തോഷ് കീഴാറ്റൂർ ഫേസ്ബുക്കിൽ കുറിച്ചത്

പറത്തറിയിക്കാൻ പറ്റാത്ത
സന്തോഷം
നവകേരള സദസ്സിൽ
മുഖ്യമന്ത്രിയുടെയും
മന്ത്രിമാരുടെയും
മുന്നിൽ
വെച്ച
ആവശ്യങ്ങൾക്ക്
ഉടൻ തീരുമാനം

….
അവശ കലാകാര പെൻഷൻ
എന്നത്
കലാകാര പെൻഷൻ
എന്നാക്കാം
എന്ന്
മുഖ്യമന്ത്രി
ഉറപ്പ് നൽകി

കലാകാരന്മാർ
അവശന്മാരല്ല

മറ്റൊന്ന്
കലാകാര പെൻഷൻ
1000 രൂപയിൽ
നിന്നും
1600
രൂപയാക്കി
വർദിപ്പിച്ചു
ഉപയോഗ ശൂന്യമായി
കിടക്കുന്ന
സർക്കാർ
കെട്ടിടങ്ങൾ
സിനിമാ
ഷൂട്ടിംഗിന്
വിട്ടു തരാം
എന്ന്
മുഖ്യമന്ത്രി
ഉറപ്പ്
നൽകി
…..
കേരളത്തിലെ
ആദ്യ നാടക ശാല
കായംകുളത്ത്
തോപ്പിൽ ഭാസി
സ്മാരക നാടക ശാല

നവ കേരള സദസ്സ്
ജനപ്രിയ മാവുന്നു
കേരള സർക്കാർ
……
❤️💪🥰

കൈയ്യടിക്കേണ്ടവർക്ക്
കൈയ്യടി ക്കാം
വിമർശിക്കുന്നവർ
വിമർശിച്ചു കൊണ്ടേ ഇരിക്കുക

Story Highlights: Santhosh Keezhattor Praises Navakerala Sadas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top