താത്ക്കാലിക ഷെഡ്ഡില്‍ തീപടര്‍ന്നു; ഭര്‍ത്താവിന് പിന്നാലെ തേയിയും മരണത്തിന് കീഴടങ്ങി

വയനാട്ടില്‍ ഷെഡ്ഡിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തരുവണ പാലയാണയിലെ തേനോത്തുമ്മല് വെള്ളന്റെ ഭാര്യ തേയിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടുണ്ടായ തീപിടുത്തത്തില്‍ വെള്ളന് മരിച്ചിരുന്നു. (fire accident temporary home old woman died in Wayanad)
വീടുപണി നടക്കുന്നതിനാല്‍ വെള്ളനും തേയിയും താല്‍ക്കാലിക ഷെഡ്ഡിലായിരുന്നു താമസം.ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന പെട്രോളില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയം. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. ഷെഡ്ഡിലാകെ തീപടരുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തുകയും തീയണയ്ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ അപ്പോഴേക്കും ഷെഡ്ഡിലുണ്ടായിരുന്ന വെള്ളനും തേയിയ്ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
വെള്ളന് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ തേയിയെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളജിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സയ്ക്കായി എത്തിച്ചു. ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് തേയിയുടെ മരണം സ്ഥിരീകരിക്കുന്നത്. ഇന്നലെ ഒ ആര് കേളു ഉള്‍പ്പെടെ ആശുപത്രിയിലെത്തി വയോധികയുടെ ആരോഗ്യവിവരം അന്വേഷിച്ചിരുന്നു.
Story Highlights: fire accident temporary home old woman died in Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here