Advertisement

സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍; ഇന്നത്തെ വിലയറിയാം

November 22, 2023
2 minutes Read
Gold rate today Gold price updates Kerala

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില തുടരുകയാണ്. പവന് 45,480 രൂപയിലാണ് ഇന്നും സംസ്ഥാനത്ത് സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5,685 രൂപയും നല്‍കേണ്ടിവരും. (Gold rate today Gold price updates kerala)

ചൊവ്വാഴ്ച പവന് 240 രൂപ വര്‍ധിച്ചാണ് സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കായ 45,480 രൂപയിലെത്തിയത്. നവംബര്‍ 13നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് സ്വര്‍ണത്തില്‍ രേഖപ്പെടുത്തിയത്. നവംബര്‍ 13ന് 44,360 രൂപയായിരുന്നു ഒരുപവന്‍ സ്വര്‍ണത്തിന്റെ വില.

Read Also: ഗസ്സയില്‍ ഇനി അവശേഷിക്കുന്നത് 1000ല്‍താഴെ ക്രിസ്ത്യാനികള്‍; ആദിമ ക്രിസ്ത്യാനികളുടെ നേര്‍പിന്മുറക്കാര്‍ അസ്തിത്വപ്രതിസന്ധിയില്‍

ഒക്ടോബര്‍ 28ന് സ്വര്‍ണവില റെക്കോര്‍ഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5,740 രൂപയും പവന് 45,920 രൂപയുമായിരുന്നു അന്ന് സ്വര്‍ണവില.

Story Highlights: Gold rate today Gold price updates Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top