Advertisement

ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പര ജനുവരിയിൽ

November 22, 2023
2 minutes Read
India vs Afghanistan T20s full schedule

ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പര ജനുവരിയിൽ. 2024 ജനുവരി 11 ന് ആരംഭിക്കുന്ന മത്സരങ്ങൾക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. മൂന്ന് മത്സരങ്ങൾ അടങ്ങുന്നതാണ് ടി20 പരമ്പര. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് ഇന്ന് പരമ്പര ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇതാദ്യമായാണ് വൈറ്റ് ബോൾ ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടുന്നത്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനും, ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കും ഇടയിലാണ് അഫ്ഗാൻ പരമ്പര. ജനുവരി 11, 14, 17 തീയതികളിലാണ് മത്സരങ്ങൾ.

ആദ്യ കളി മൊഹാലിയിലും, രണ്ട്, മൂന്ന് മത്സരങ്ങൾ യഥാക്രമം ഇൻഡോറിലും ബെംഗളൂരുവിലും നടക്കും. ഇരുടീമുകളും ഇതുവരെ അഞ്ച് ടി20 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. എല്ലാത്തിലും ഇന്ത്യ വിജയിച്ചു. ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയുടെ സംപ്രേക്ഷണാവകാശം ജിയോസിനിമയ്ക്കാണ്. ഗെയിമുകൾ സ്‌പോർട്‌സ് 18 തത്സമയം സംപ്രേക്ഷണം ചെയ്യും.

Story Highlights: India vs Afghanistan T20s full schedule

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top