12 കോടി ആർക്കാകും?, നാലുപേർക്ക് ഒരു കോടി വീതം; പൂജാ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

പൂജാ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ വച്ചാകും നറുക്കെടുപ്പ്. പൂജ ബമ്പറിന്റെ ചരിത്രത്തിലെ വലിയ സമ്മാനത്തുകയാണ് ഇത്തവണത്തേത്.കഴിഞ്ഞ വര്‍ഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനം. എന്നാല്‍ ഇത്തവണ 12 കോടിയാണ്. രണ്ടാം സമ്മാനം നാല് കോടിയാണ്. (Kerala Lottery Pooja Bumper BR 94)
ഒരു കോടി വീതം നാല് പേര്‍ക്കാകും ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപ (ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയില്‍ 10 പേര്‍ക്ക്) ലഭിക്കും. മൂന്ന് ലക്ഷം വീതം അഞ്ച് പേര്‍ക്കാണ് നാലാം സമ്മാനം. അഞ്ചാം സമ്മാനം 2 ലക്ഷം. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.
കേരള ലോട്ടറി വകുപ്പിന്റെ ഒഫീഷ്യൽ വെബ്സൈറ്റുകളിലൂടെ http://www.keralalotteries.com , https://www.keralalotteryresultnet ഫലം അറിയാൻ കഴിയും.
സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിൽ ഒരുമാസത്തിനുള്ളിൽ തന്നെ ടിക്കറ്റ് കൈമാറി നടപടികൾ പൂർത്തിയാക്കണം. സമ്മാനത്തുക 5000 രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ലോട്ടറിയും സഹിതം ഭാഗ്യക്കുറി ഓഫീസിലോ ബാങ്കിലോ ആണ് ടിക്കറ്റ് കൈമാറേണ്ടത്. 5000 രൂപയിൽ താഴെയാണ് സമ്മാനമെങ്കിൽ ഏത് ലോട്ടറി സ്റ്റാളുകളിൽ നിന്നും സമ്മാനം കൈപ്പറ്റാം.
Story Highlights: Kerala Lottery Pooja Bumper BR-94 Result Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here