‘ഇനി കറങ്ങാൻ പോകരുത്, നേരത്തേയും വാണിംഗ് തന്നതാണ്’; യോഗത്തിനിടെ പരാതി പരിശോധിക്കാനിറങ്ങിയ ഉദ്യോഗസ്ഥനെ ശാസിച്ച് ഗണേഷ് കുമാര്‍

PWD അസിസ്റ്റൻ്റ് എഞ്ചിനീയർക്കെതിരെ KB ഗണേഷ് കുമാർ MLA. താലൂക്ക് സഭാ മീറ്റിങ്ങിനിടെ PWD അസിസ്റ്റൻ്റ് എഞ്ചിനീയർ പരാതി പരിശോധിക്കാൻ ഇറങ്ങിയതാണ് എംഎൽഎയെ ചൊടിപ്പിച്ചത്. താലൂക്ക് സഭ ചേരുന്ന ദിവസം ഇനി വേറെ ഒരു പണിക്കും താൻ പോകരുത്.(KB Ganesh Kumar Against PWD Assistant Engineer)
പഞ്ചായത്ത് പ്രസിഡൻ്റ് മാരും മറ്റ് ഉദ്യോഗസ്ഥരും വരുമ്പോൾ ഇനി കറങ്ങാൻ പോകാൻ നിൽക്കരുത്. ഇത് നേരത്തേയും വാണിംഗ് തന്നതാണ്. ഇത് ലാസ്റ്റ് വാണിങ്ങാണ്. ഇനി ആവർത്തിക്കരുത് എന്നുമായിരുന്നു KB ഗണേഷ് കുമാറിന്റെ പ്രതികരണം.
Read Also: ജീവന്‍ രക്ഷിക്കാനാണ് ശ്രമിച്ചത്; DYFIയുടേത് മാതൃകാപ്രവര്‍ത്തനം, ഇനിയും തുടരണം; മുഖ്യമന്ത്രി
പരാതി പരിശോധിക്കാന്‍ ഉച്ചയ്ക്ക് ശേഷം പോകാമായിരുന്നു. എല്ലാവരും പങ്കെടുക്കുന്നതാണ് താലൂക്ക് സഭ. പഞ്ചായത്ത് അംഗങ്ങളും അധ്യക്ഷന്മാരും വന്നിരിക്കുമ്പോള്‍ വന്നിരിക്കുമ്പോള്‍ നിങ്ങള്‍ കറങ്ങാന്‍ പോകുന്നത് ഇന്ന് നിര്‍ത്തണം. മേലാല്‍ ഈ പണിയെടുക്കരുത്. നേരത്തേയും നോട്ടീസ് കൊടുത്തതാണ്. മൂന്നാഴ്ച മുമ്പും നോട്ടീസ് നല്‍കിയതാണെന്നും ഗണേഷ്‌കുമാര്‍ എം.എല്‍.എ. പറഞ്ഞു.
താലൂക്ക് സഭ കൂടിയ സമയത്ത് ഫോണിലേക്ക് പരാതി വന്നതിനെത്തുടര്‍ന്നാണ് പരിശോധനയ്ക്കായി പി.ഡബ്ല്യൂ.ഡി. എന്‍ജിനീയര്‍ പോകുന്നത്. ഇതാണ് എം.എല്‍.എയെ പ്രകോപിപ്പിച്ചത്. എം.എല്‍.എയുടെ താക്കീതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ യോഗത്തിലേക്ക് തിരികെയെത്തി.
Story Highlights: KB Ganesh Kumar Against PWD Assistant Engineer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here