‘കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റേത് മികച്ച പ്രവർത്തനം’; പ്രശംസിച്ച് അശോക് ഗെലോട്ട്

കേരള മോഡലിനെയും എൽഡിഎഫ് സർക്കാരിനെയും പ്രശംസിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കേരളത്തിലും 5 വർഷത്തിൽ ഭരണം മാറുന്ന പതിവ് ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ തവണ അത് മാറി. മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനാലാണ് കേരളത്തിൽ സിപിഐഎമ്മിന് ഭരണത്തുടർച്ച ലഭിച്ചതെന്നും ഗെലോട്ട് പറഞ്ഞു.
പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ സംസ്ഥാന കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ പരാമർശം എന്നത് ശ്രദ്ധേയമാണ്. വർഷങ്ങളായി കേരളത്തിൽ കോൺഗ്രസും സിപിഐഎമ്മും മാറിമാറി അധികാരത്തിൽ വന്നിരുന്നു. പക്ഷേ ഇത്തവണ സിപിഐഎം സർക്കാർ ഭരണത്തുടർച്ച നേടി. കാരണം അവർ മികച്ച പ്രവർനങ്ങളാണ് നടത്തിയതെന്ന് അശോക് ഗെലോട്ട് അഭിപ്രായപ്പെട്ടു.
#WATCH | Jodhpur: Rajasthan CM Ashok Gehlot says, " The govt will be repeated this time, it is sure…right now, the mood of the people is to repeat the govt…In Kerala, for 70 years, Congress and CPI(M) used to come to power alternately, but this time the CPI(M) govt was… pic.twitter.com/uxdppQKwzK
— ANI (@ANI) November 25, 2023
Story Highlights: ashok gehlot says pinarayi govt did good work in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here