കർണാടകയിൽ സ്കൂളിൽ മകളെ നിർബന്ധിച്ച് മുട്ട കഴിപ്പിച്ചു; പരാതിയുമായി പിതാവ്

കർണാടകയിലെ സ്‌കൂളിൽ മകളെ നിർബന്ധിച്ച് മുട്ട കഴിപ്പിച്ചെന്ന പരാതിയുമായി പിതാവ്. ശിവമോഗയിലെ സർക്കാർ സ്‌കൂളിലാണ് ഉച്ചഭക്ഷണത്തിനൊപ്പം കുട്ടിയെ അധ്യാപകൻ നിർബന്ധിപ്പിച്ച് മുട്ട കഴിപ്പിച്ചെന്ന് പിതാവിന്റെ പരാതി. മുട്ട കഴിച്ചതിന് പിന്നാലെ മകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്ന് പിതാവ് ശ്രീകാന്ത് പറയുന്നു. ശിവമോഗ ജില്ലയിലെ ഹൊസനഗര താലൂക്കിലെ അമൃത ഗ്രാമത്തിലെ കെപിഎസ് പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്.
സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. പരാതിയിലെ ആരോപണങ്ങൾ അധ്യാപകൻ നിരസിച്ചു. ആരോഗ്യകരമായ ഭക്ഷണശീലം സ്വീകരിക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക മാത്രമായിരുന്നു ചെയ്തതെന്നാണ് അധ്യാപകന്റെ വിശദീകരണം. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന്റെ ഭാഗമായി നവംബർ 23 വ്യാഴാഴ്ച ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ സ്‌കൂൾ സന്ദർശിച്ചു. പ്രാഥമിക അന്വേഷണത്തിൽ കുട്ടി തന്നെ മുട്ട ആവശ്യപ്പെട്ടതാണെന്നും നിർബന്ധിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
അധ്യാപകൻ വിദ്യാർഥികളോട് മുട്ട വേണമെന്ന് ചോദിച്ചപ്പോൾ പെൺകുട്ടി കൈ ഉയർത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഒരു വിദ്യാർത്ഥിയെയും മുട്ട കഴിക്കാൻ നിർബന്ധിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
‘ഞങ്ങൾ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്, എന്നാൽ ഞങ്ങൾക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥിക്ക് നിർബന്ധിച്ച് മുട്ടകൾ നൽകിയിരുന്നില്ല. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ നൽകുന്ന റിപ്പോർട്ട് ഞങ്ങൾ പരിശോധിക്കും. എന്തെങ്കിലും പിഴവുണ്ടായാൽ ബന്ധപ്പെട്ട അധ്യാപകർക്കെതിരെ കർശന നടപടിയെടുക്കും’ പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പരമേശ്വരപ്പ സിആർ വ്യക്തമാക്കി.
Story Highlights: Karnataka man alleges daughter forcefully fed eggs in school
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here