തേജസ് യുദ്ധവിമാനത്തില്‍ പറന്ന് പ്രധാനമന്ത്രി

തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധവിമാനമായ തേജസില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരു ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് ആണ് തേജസ് നിര്‍മ്മിക്കുന്നത്. ഒരാഴ്ച മുന്‍പ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും തേജസില്‍ യാത്ര ചെയ്തിരുന്നു.
‘തേജസില്‍ വിജയകരമായി യാത്ര പൂര്‍ത്തിയാക്കി. അവിശ്വസനീയമായ അനുഭവമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ തദ്ദേശീയ കഴിവുകളില്‍ എന്റെ ആത്മവിശ്വാസം വര്‍ധിച്ചു. തദ്ദേശീയ സാധ്യതകളെക്കുറിച്ച് അഭിമാനവും ശുഭാപ്തിവിശ്വാസവും വര്‍ധിച്ചു’ പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
നിലവില്‍ 40 തേജസ് എംകെ-1 വിമാനങ്ങള്‍ വ്യോമസേനയിലുണ്ട്. 36,468 കോടി രൂപയുടെ കരാറില്‍ 83 തേജസ് യുദ്ധവിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. 2001 മുതല്‍ ഇതുവരെ അമ്പതിലധധികം തേജസ് യുദ്ധവിമാനങ്ങളാണ് എച്ച്എഎല്‍ വ്യോമസേനയ്ക്കായി നിര്‍മ്മിച്ചു നല്‍കിയിട്ടുള്ളത്. തേജസ് യുദ്ധവിമാനങ്ങള്‍ക്കായി പലരാജ്യങ്ങളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
Story Highlights: PM Narendra Modi flies sortie in Tejas Fighter Jet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here