Advertisement

ഇന്ത്യൻ സ്‌കൂൾ ഇലക്ഷൻ; ഇന്ത്യൻ സ്‌കൂൾ പേരന്റ്‌സ് ഫോറം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

November 26, 2023
2 minutes Read
indian school parents forum candidates declared

ഡിസംബർ 8 ന് നടക്കുന്ന ഇന്ത്യൻ സ്‌കൂൾ ഇലക്ഷന് ഇന്ത്യൻ സ്‌കൂൾ പേരന്റ്‌സ് ഫോറം (ISPF) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇന്ത്യൻ സ്‌കൂളിന്റെ സമഗ്ര പരിഷ്‌കരണം ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ വാണി ചന്ദ്രൻ, ജെയ്ഫെർ മൈദനീന്റവിട, ഷെറിൻ ഷൗക്കത്തലി, ഡോക്ടർ വിശാൽ ഷാ, ഇവാനിയോസ് ജോസഫ്, പൂർണിമ ജഗദീശ്, ഡേവിഡ് പേരമംഗലത് തുടങ്ങിയവരെ സ്ഥാനാർത്ഥികളാക്കി മത്സരിക്കാൻ തീരുമാനിച്ചു. ( indian school parents forum candidates declared )

തങ്ങൾ അധികാരത്തിൽ വരുന്നപക്ഷം,കോവിഡ് കാലത്തു പിരിച്ച ഉപയോഗിച്ചിട്ടില്ലാത്ത സേവനത്തിനുള്ള ഫീസുകൾ വരും വർഷങ്ങളിൽ തവണകളായി അടക്കാനുള്ള ഫീസിൽ അഡ്ജസ്റ്റ് ചെയ്യുമെന്നും വരുന്ന മൂന്നു വർഷങ്ങളിൽ ഒരു ഫീസ് വർദ്ധനയും ഉണ്ടാവില്ലെന്ന് അറിയിച്ചു.

പക്ഷപാതമില്ലാതെ അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം,ന്യൂതന ഡിജിറ്റൽ പഠനമുറികൾ,ശുചിത്വവും ആധുനികതയും ഒത്തിണങ്ങിയ ക്യാന്റീൻ സംവിധാനം,വൃത്തിയും വെടിപ്പുമുള്ള ശുചിമുറികൾ ,വനിതാ നീന്തൽ പരിശീലകർ,അധ്യാപകർക്ക് ആരോഗ്യ ഇൻഷുറൻസും വാർഷിക ശമ്പളവർധനയും,ഉന്നത വിദ്യാഭ്യാസകേന്ദ്രവും എൻട്രൻസ് പരിശീലന സംവിധാനവും,സമൂഹത്തിന്റെ കൂടി സഹകരണത്തോടെ ടാഗോർ ബ്ലോക്ക് നവീകരണം ,ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഫീസ് പയ്‌മെന്റ്‌റ്,സഹായത്തിനായി 24 മണിക്കൂർ ഹോട്ട് ലൈൻ സേവനം തുടങ്ങി ഈ പുതിയ കാലഘട്ടത്തിനു വേണ്ട എല്ലാ വികസന പ്രവർത്തനങ്ങളും ഘട്ടം ഘട്ടമായി നടപ്പിൽ വരുത്താൻ ഈ പാനൽ പ്രതിഞ്ജാബദ്ധമാണെന്നും ISPF പ്രവർത്തന സമിതി അറിയിച്ചു.

ഉടൻതന്നെ ഒരു മെഗാ കൺവെൻഷൻ നടത്തി രക്ഷിതാക്കൾക്കുകൂടി അവതരിപ്പിക്കാനുള്ള മാറ്റങ്ങൾ വരുത്തി ഒരു വിശാല പ്രകടനപത്രിക അവതരിപ്പിക്കാനും യോഗം തീരുമാനിച്ചു.

ISPF ജനറൽ കൺവീനർ ശ്രീധർ തേറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മറ്റു നേതാക്കളായ ദീപക് മേനോൻ ,ചന്ദ്രബോസ്,പ്രവീഷ് ,പ്രമോദ് ,ജയശങ്കർ ,ലിൻസൺ ,ജസ്റ്റിൻ രാജ് ,സോയ് പോൾ,നിബു ,രതിൻരാജ്,വേണു നമ്പ്യാർ,ഇക്ബാൽ തുടങ്ങിയവരും സ്ഥാനാർത്ഥികളും പങ്കെടുത്തു സംസാരിച്ചു.

Story Highlights: indian school parents forum candidates declared

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top