നവകേരള സദസിനെതിരെ യൂത്ത് ലീഗിന്റെ പോസ്റ്റർ

കോഴിക്കോട് മുക്കത്ത് ഇന്ന് നടക്കുന്ന നവകേരള സദസിനെതിരെ യൂത്ത് ലീഗിന്റെ പോസ്റ്റർ. ഇത് നവകേരള സൃഷ്ടിയല്ല, സാധാരണക്കാരുടെ നികുതിപ്പണം കൊള്ളയടിക്കുന്ന ദൂർത്താണെന്ന് വിമർശനം. മുസ്ലീം യൂത്ത് ലീഗ് മുക്കം മുനിസിപ്പൽ കമ്മിറ്റി എന്നെഴുതിയ പോസ്റ്റാറാണ് മുക്കം അഗസ്ത്യ മുഴിയങ്ങാടിയിലും പരിസരങ്ങളിലും പതിച്ചിരിക്കുന്നത്.
ഇന്നലെ നവകേരള സദസ്സിനെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധമുണ്ടായിരുന്നു. ഇന്നും യുജനസംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം നവകേരള സദസിന്‍റെ മൂന്നാം ദിവസമായ ഇന്ന് കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സാംസ്കാരിക പരിപാടികൾ ഒഴിവാക്കി. ഓമശ്ശേരി അമ്പലക്കണ്ടി സ്നേഹതീരം കൺവെൻഷൻ സെന്ററിൽ പ്രഭാതയോഗം ചേർന്നെങ്കിലും യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഉണ്ടായില്ല.
Story Highlights: Poster of Youth League against Navakerala Sadas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here