Advertisement

പൗരത്വ ഭേഭഗതി നിയമം; നടപടികൾ പൂർത്തിയാക്കാൻ കേന്ദ്രസർക്കാർ

November 27, 2023
1 minute Read

പൗരത്വ ഭേഭഗതി നിയമ നടപടികൾ പൂർത്തിയാക്കാൻ കേന്ദ്രസർക്കാർ. ലോകസഭ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് നടപടി. ചട്ടങ്ങൾ മാർച്ചിൽ പ്രസിദ്ധികരിയ്ക്കും. 2020ൽ ആണ് പൗരത്വ ഭേഭഗതി നിയമം പാർലമെന്റ് പാസാക്കിയത്. പൗരത്വ നിയമം പാസ്സായപ്പോൾ രാജ്യത്ത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

നിയമം പാസ്സായെങ്കിലും സമരം ശക്തമായ സാഹചര്യത്തിൽ ചട്ടങ്ങൾ പ്രസിദ്ധികരിച്ചിരുന്നില്ല. മൂന്ന് വർഷങ്ങൾക്ക് ശേഷം ഇതിനായാണ് കേന്ദ്രസർക്കാർ നടപടികൾ. ചട്ടങ്ങളുടെ കരട് ഇതിനകം തയ്യാറായെന്നാണ് വിവരം. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി മാർച്ചിൽ അന്തിമമായി ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുകയാണ് സർക്കാർ ലക്ഷ്യം.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര ഇക്കാര്യം സ്ഥിതികരിച്ചിട്ടുണ്ട്. ബി.ജെ.പി പ്രകടന പത്രികയിലെ ഭാഗമാണ് പൗരത്വ നിയമം. ഏകീകൃത സിവിൽ കോഡ് നടപടികൾക്കും പൗരത്വ നിയമങ്ങളുടെ ചട്ടം പ്രസിദ്ധീകരിക്കേണ്ടത് അനിവാര്യമാണ്.

Story Highlights: Draft of Citizenship Amendment Act likely by March 30

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top