‘മമ്മൂട്ടി സര്‍, നിങ്ങളാണ് എന്റെ ഹീറോ’; കാതലിലെ പ്രകടനം മനസിൽ നിന്ന് പോകില്ല; സാമന്ത

മമ്മൂട്ടിയെ പ്രശംസിച്ച് തെന്നിന്ത്യന്‍ നടി സമാന്ത. ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ എന്നാണ് കാതലിനെ താരം വിശേഷിപ്പിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സാമന്തയുടെ പ്രതികരണം.മമ്മൂട്ടി തന്റെ ഹീറോ ആണെന്നും സമാന്ത പറയുന്നു.(Samantha Praises Mammootty and Kathal)
‘ഈ വർഷമിറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രം. ദയവുചെയ്ത് ഈ ചിത്രം നിങ്ങൾ കാണൂ. മനോഹരവും ശക്തവുമായ ചിത്രമാണിത്. മമ്മൂട്ടി സാർ, നിങ്ങളാണ് എന്റെ ഹീറോ, ലവ് യു ജ്യോതിക’, സമാന്ത കുറിച്ചു.
കാതലിലെ മമ്മൂട്ടിയുടെ പ്രകടനം കുറച്ചധികം കാലത്തേയ്ക്ക് തന്റെ മനസിൽ നിന്ന് പോകില്ലെന്നും സാമന്ത പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബിയേയും താരം അഭിനന്ദിച്ചു.
Read Also: ജീവന്‍ രക്ഷിക്കാനാണ് ശ്രമിച്ചത്; DYFIയുടേത് മാതൃകാപ്രവര്‍ത്തനം, ഇനിയും തുടരണം; മുഖ്യമന്ത്രി
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച കാതൽ വേഫെറർ ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്. സ്വവർഗാനുരാഗം പ്രമേയമാകുന്ന ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്നത്.
Story Highlights: Samantha Praises Mammootty and Kathal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here