കൊച്ചി കൂട്ടായ്മ റിയാദ് മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിച്ചു

ജീവകാരുണ്യ, സാമൂഹിക രംഗത്ത് 21 വർഷമായി പ്രവർത്തിക്കുന്ന റിയാദിലെ കൊച്ചി കൂട്ടായ്മയുടെ 2023-2024 കാലയളവിലേക്കുള്ള അംഗത്വ ക്യാമ്പിന് തുടക്കമായി. കൊച്ചി കൂട്ടായ്മ പ്രസിഡന്റ് കെ ബി ഷാജിയുടെ അധ്യക്ഷതയിൽ കൺവീനർ ജലീൽ കൊച്ചി, വൈസ് പ്രസിഡന്റ് റിയാസ് കൊച്ചി എന്നിവർ ചേർന്നു കൊച്ചി കുന്നുംപുറം സ്വദേശിയായ അജ്മൽ അഷ്റഫിന് അംഗത്വം നൽകി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. (Kochi association has started Riyadh membership campaign)
ക്യാമ്പയിൻ കാലയളവിൽ റിയാദിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ കൊച്ചി നിവാസികളെ നേരിൽ കണ്ടും ഓൺലൈൻ സംവിധാനത്തിലൂടെയും അംഗത്വ വിതരണം പൂർത്തിയാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജനറൽ സെക്രട്ടറി ജിനോഷ് അഷ്‌റഫ്,ട്രഷറർ റഫീഖ് കൊച്ചി, എക്സിക്യൂട്ടീവ് അംഗങ്ങളായ റിയാസ്, ഹസീബ്,ഹാഫിസ്, അഷ്‌റഫ്, തൻവീർ, സാജിദ് ഷഹീൻ, നിസാർ, ഷാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അംഗത്വ ക്യാമ്പിന്റെ കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് ശ്രീ കെ ബി ഷാജി(0533448215) ജനറൽ സെക്രട്ടറി ശ്രീ ജിനോഷ് അഷ്‌റഫ് (05758028258) എന്നിവരെ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
Story Highlights: Kochi association has started Riyadh membership campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here