‘അബദ്ധത്തിൽ പറ്റിയതാണെന്ന് എനിക്കറിയാം’; തന്റെ കണ്ണിൽ കൈ തട്ടിയ NCC കേഡറ്റിനെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

നവകേരള സദസിൽ സ്വീകരിക്കുന്നതിനിടെ തന്റെ കണ്ണിൽ കൈതട്ടിയ എൻസിസി കേഡറ്റിനെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പിവി അൻവർ എംഎൽഎയുടെ വസതിയിൽ വെച്ചാണ് എൻസിസി കേഡറ്റ് ജിന്റോയെ കണ്ടത്. മഞ്ചേരിയിലെ നവകേരള സദസ്സ് വേദിയിൽ വെച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ നിയുക്തനായ എൻസിസി കേഡറ്റ് ജിന്റോയുടെ കൈ വീശുന്നതിനിടെ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽ തട്ടിയത്.
കണ്ണു തുടച്ച വേദിയിലിരുന്ന മുഖ്യമന്ത്രിയെ ആശ്വസിപ്പിക്കുന്ന ജിന്റോയുടെ ദൃശ്യങ്ങൾ വന്നിരുന്നു. കൈതട്ടി മുഖ്യമന്ത്രി അസ്വസ്ഥനായി എന്ന വാർത്തകൾ വന്നതിന് പിന്നാലെ വിഷമിച്ച വിദ്യാർത്ഥിയെ മുഖ്യമന്ത്രിയെ കാണണമെന്ന് താല്പര്യപ്പെട്ടിരുന്നു. പി വി അൻവർ എംഎൽഎയുടെ വസതിയിൽ കൂടിക്കാഴ്ച ഒരുക്കുകയായിരുന്നു.
“അബദ്ധത്തിൽ പറ്റിയതാണെന്ന് എനിക്കറിയാം. വിഷമിക്കേണ്ട. നന്നായി പഠിക്കണം” എന്ന് പറഞ്ഞ് പാർക്കർ പേന സമ്മാനമായി നൽകിയാണ് മുഖ്യമന്ത്രി ജിന്റോയെ ആശ്വസിപ്പിച്ചത്. ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ജിന്റോയെ ആശ്വസിപ്പിച്ചിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മഞ്ചേരി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ജിന്റോ.
Story Highlights: CM Pinarayi vijayan consoled the NCC cadet who accidentally hit his eye
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here