‘പുനപരിശോധനാ ഹര്‍ജി നല്‍കില്ല, വിധി അംഗീകരിക്കുന്നു’; പുനര്‍നിയമനം അസാധുവാക്കിയ വിധിയില്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍

കണ്ണൂര്‍ സര്‍വകലാശാല വി സിയായുള്ള തന്റെ പുനര്‍നിയമനം അസാധുവാക്കിയ സുപ്രിംകോടതി വിധി അംഗീകരിക്കുന്നതായി ഡോ. ഗോപിനാഥ് രവീന്ദ്രന്‍. താന്‍ ആവശ്യപ്പെട്ടിട്ടല്ല വി സിയായി തന്നെ വീണ്ടും നിയമിച്ചതെന്ന് ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. താന്‍ തുടരാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. കോടതിവിധിയ്‌ക്കെതിരെ താന്‍ പുനപരിശോധനാ ഹര്‍ജി നല്‍കില്ല. വിധിയില്‍ നിരാശയില്ല. വി സിയെന്ന നിലയില്‍ തനിക്ക് കുറേകാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചെന്നും സുപ്രിംകോടതി വിധിയ്ക്ക് ശേഷം ഗോപിനാഥ് രവീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമനത്തില്‍ ബാഹ്യഇടപെടല്‍ ഉണ്ടായോ എന്ന ചോദ്യത്തിന് മറുപടി പറയേണ്ടയാള്‍ താനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (Dr. Gopinath Raveendran on Supreme court verdict on Kannur VC appointment)
വി സിയുടെ നിയമനത്തിന് അധികാരമോ അവകാശമോ ഇല്ലാത്ത ഭാഗത്തുനിന്നും നിയമനത്തിന് സമ്മര്‍ദമുണ്ടായി എന്നുള്‍പ്പെടെ നിരീക്ഷിച്ചുകൊണ്ടാണ് ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രിംകോടതി അസാധുവാക്കിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്‍പ്പെടെ സമ്മര്‍ദമുണ്ടായെന്ന ആരോപണത്തെ ശരിവയ്ക്കുന്ന വിധത്തിലായിരുന്നു ഇന്നത്തെ സുപ്രിംകോടതിയുടെ നിരീക്ഷണങ്ങള്‍. സമ്മര്‍ദം മൂലമുള്ള നിയമനം ചട്ടവിരുദ്ധമെന്ന് കോടതി പറഞ്ഞു. ആയതിനാല്‍ ഡോ. രവീന്ദ്രന്‍ ഗോപിനാഥന് പുനര്‍നിയമനം നല്‍കിയ നടപടി നിലനില്‍ക്കുന്നതല്ലെന്നും കോടതി പറഞ്ഞു.
4 പ്രധാന വിഷയങ്ങള്‍ പരിഗണിച്ചാണ് സുപ്രിംകോടതി കേസില്‍ വിധി പറഞ്ഞത്. പുനര്‍നിയമനം സാധ്യമല്ലെന്ന് പറയുന്നില്ലെന്ന് സുപ്രിംകോടതി പ്രാഥമികമായി ചൂണ്ടിക്കാട്ടി. പുനര്‍നിയമനത്തില്‍ യുജിസി ചട്ടങ്ങള്‍ നിര്‍ബന്ധമല്ലെന്ന വസ്തുതയും കോടതി പരി?ഗണിച്ചു. പ്രായപരിധി ഉചിതമായ സമയത്ത് മറികടക്കുന്നതില്‍ തെറ്റില്ല. നാലാമത്തെ ചോദ്യം ചട്ടവിരുദ്ധ ഇടപെടലുണ്ടായോ എന്നതായിരുന്നു. നാലാമത്തെ ചോദ്യത്തിലാണ് സര്‍ക്കാരിന് അടിതെറ്റിയത്. ചാന്‍സലാറായ ?ഗവര്‍ണര്‍ ബാഹ്യസമ്മര്‍ദത്തിന് വഴങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുനര്‍നിയമനം സുപ്രിംകോടതി അസാധുവാക്കിയത്.
Story Highlights: Dr. Gopinath Raveendran on Supreme Court verdict on Kannur VC appointment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here