Advertisement

അഴിമതിക്കാരനായ മുഖ്യമന്ത്രിയെ ചുമക്കണോ എന്ന് സിപിഐഎം തീരുമാനിക്കട്ടെ: വി.മുരളീധരൻ

November 30, 2023
2 minutes Read
Union Minister V Muraleedharan to Indian Citizen in Israel

മുഖ്യമന്ത്രിയുടെ സ്വജനപക്ഷപാതത്തിനും അഴിമതിക്കും എതിരെയുള്ള വിധിയെഴുത്താണ് കണ്ണൂർ സർവകലാശാല വി സി നിയമനത്തിലുണ്ടായിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരവും സമ്മർദ്ദപ്രകാരവും കൈക്കൊണ്ട നടപടിക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്.(V Muraleedharan Against Pinarayi Vijayan)

അഴിമതിക്കാരനായ മുഖ്യമന്ത്രിയെ ചുമക്കണോ എന്ന് സിപിഐഎം തീരുമാനിക്കട്ടെ എന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ധാർമികത ഉയർത്തിപ്പിടിച്ച് തീരുമാനം എടുക്കാൻ മാർക്സിസ്റ്റ് പാർട്ടിക്ക് ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

വൈസ് ചാൻസലറുടെ ആദ്യനിയമനം തന്നെ തെറ്റായിരുന്നുവെന്ന് കോടതി പറയുന്നുണ്ട്. സ്വജനപക്ഷപാതം അഴിമതിയെന്ന് നിലപാട് എടുത്ത സിപിഐഎം ഇപ്പോൾ മിണ്ടുന്നില്ല. അഴിമതിക്കാരനായ പിണറായി വിജയന് അധികാരത്തിൽ തുടരാൻ പ്രതിപക്ഷം സംരക്ഷണമൊരുക്കുകയാണെന്നും വി.മുരളീധരൻ വിമർശിച്ചു.

പിണറായി വിജയന് വേണ്ടി സിപിഐഎം നേതാക്കളേക്കാൾ മുൻനിരയിൽ വി.ഡി.സതീശനുണ്ട്. ഉന്നത വിദ്യാഭ്യാസമന്ത്രി മാത്രം രാജിവച്ചാൽ മതിയെന്ന നിലപാടാണ് വി.ഡി.സതീശനുള്ളത്. പ്രതിപക്ഷ നേതാവ് എന്തിനാണ് പിണറായി വിജയനെ ഇങ്ങനെ ഭയക്കുന്നതെന്നും വി.മുരളീധരൻ ചോദിച്ചു. രാജിവേണ്ടെന്ന് ഭരണ-പ്രതിപക്ഷം തീരുമാനിച്ചാലും ജനത്തിന് മറ്റൊരു അഭിപ്രായമുണ്ടാകില്ലെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.

Story Highlights: V Muraleedharan Against Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top