Advertisement

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ; അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും

December 1, 2023
2 minutes Read
girl abduction cctv visuals

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന്. പ്രതികൾ കുട്ടിയുമായി സഞ്ചരിക്കുന്ന കൂടുതൽ സി സി ടി വി ദ്യശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചത്. കേസിൽ കുട്ടിയുടെ പിതാവിനെ ഇന്ന് വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുക്കും. അന്വേഷണത്തിൻ്റെ ഭാഗമായിയുണ്ടായ സംശയത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ് പിതാവിൻ്റെ മൊഴി വീണ്ടുo എടുക്കുന്നത്. പ്രതികൾക്കായി ജില്ല പുറത്തേക്കുo അന്വേഷണം വ്യാപിപ്പിച്ചു. (girl abduction cctv visuals)

കേസിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോ​ഗിച്ച കാറിന്റെ നമ്പർ പ്ലേറ്റ് നിർമ്മിച്ചയാൾ പിടിയിലായിരുന്നു. പിടികൂടിയ ആളെ ചോദ്യം ചെയ്യുകയാണ്. ഡിഐജിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. നമ്പർ പ്ലേറ്റ് നിർമിച്ചവർ പൊലീസിനെ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

നേരത്തെ സംഘത്തിലെ രണ്ടു പേരുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. കുട്ടി പറഞ്ഞ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ രേഖാചിത്രം തയാറാക്കിയത്. തട്ടിക്കൊണ്ടു പോയ സംഘത്തിൽ രണ്ടു സ്ത്രീകൾ ഉണ്ടെന്ന് കുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ഒരു സ്ത്രീയുടെയും പുരുഷന്റെയും രേഖാചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ആസൂത്രിതമായാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസ് നിഗമനം.

Read Also: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; നമ്പർ പ്ലേറ്റ് നിർമ്മിച്ചയാൾ പിടിയിൽ

സംഘത്തിലെ മറ്റു അം​ഗങ്ങളുടെ മുഖം ഓർമയില്ലെന്ന് ആറു വയസുകാരി പറഞ്ഞു. ആസൂത്രിതമായാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസ് നി​ഗമനം. കുട്ടി വീട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് പ്രതികളുടെ രേഖാചിത്രം വരയ്ക്കാൻ തയാറാക്കാൻ പൊലീസ് തീരുമാനെമെടുത്തത്. തട്ടിക്കൊണ്ടുപോയ ദിവസം രാത്രി താമസിച്ചത് ആളൊഴിഞ്ഞ ഓടിട്ട വീട്ടിലാണെന്ന് ആറു വയസുകാരി പറഞ്ഞു. പോകുന്നവഴിയിൽ പലയിടത്തും തല ബലം പ്രയോ​ഗിച്ച് താഴ്ത്തിയെന്ന് കുട്ടി പറയുന്നു. പിറ്റേദിവസം രാവിലെ വീണ്ടും യാത്ര കാറിലും പിന്നീട് ഓട്ടോയിലുമായിരുന്നു. സംഘത്തിൽ കൂടുതൽ പേരെ കണ്ടെന്നും മൊഴി. ആശ്രാമം മൈതാനത്ത് വിട്ട​പ്പോൾ പപ്പ വരുമെന്ന് അറിയിച്ചെന്ന് കുട്ടി പറയുന്നു.

കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിൽ പ്രത്യേക പൊലീസ് സംഘം പരിശോധന നടത്തി. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് കുട്ടിയുടെ അച്ഛനായ റെജി. സംശയങ്ങൾ തീർക്കാൻ എല്ലാ സാധ്യതയും പരിശോധിക്കണമെന്ന് പൊലീസ് പറയുന്നു. പ്രതികളുടെ ഉദ്ദേശം മറ്റെന്തെങ്കിലുമായിരുന്നോയെന്നാണ് പരിശോധിക്കുന്നത്.

Story Highlights: girl abduction cctv visuals investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top