പിണറായി സര്‍ക്കാരിനെ വിലയിരുത്തി കേരളം; ശരാശരിയെന്ന് 33%ജനങ്ങള്‍; വളരെ നല്ലതെന്ന് 4 ശതമാനം, വളരെ മോശമെന്ന് 18%

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ കേരളത്തിന്റെ മനസറിയുന്ന ട്വന്റിഫോറിന്റെ മൂഡ് ട്രാക്കര്‍ സര്‍വെയുടെ ആദ്യ ദിനമായ ഇന്നത്തെ ബിഗ് ക്വസ്റ്റന്റെ സര്‍വെ ഫലങ്ങള്‍ പുറത്ത്. എല്‍ഡിഎഫ് സര്‍ക്കാരിന് എത്ര മാര്‍ക്കെന്നതാണ് ഇന്നത്തെ ബിഗ് ക്വസ്റ്റ്യന്‍. 20000 സാമ്പിളുകളാണ് സര്‍വെയ്ക്കായി കോര്‍(സിറ്റിസണ്‍ ഒപ്പിനിയന്‍ റിസര്‍ച്ച് ആന്‍ഡ് ഇവാലുവേഷന്‍) എന്ന ഏജന്‍സി ശേഖരിച്ചത്. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ഓരോ മണ്ഡലത്തില്‍ നിന്നും ആയിരം സാമ്പിളുകള്‍ എന്ന വിധത്തിലാണ് സാമ്പിള്‍ ശേഖരണം നടത്തിയത്. സര്‍ക്കാര്‍ ഭരണം നല്ലതെന്ന് നാല് ശതമാനം അഭിപ്രായപ്പെട്ടപ്പോള്‍ വളരെ മോശമെന്ന് 18 ശതമാനം അഭിപ്രായപ്പെട്ടു. (24 mood tracker survey Big Question on LDF government Thrissur)
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ചതാണെന്ന് 4 ശതമാനം പേര്‍ പറയുമ്പോള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് 12 ശതമാനം ജനങ്ങള്‍ അഭിപ്രായപ്പെടുന്നു.എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശരാശരിയാണെന്നാണ് 35 ശതമാനത്തിന്റെ അഭിപ്രായം. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ മോശമെന്ന് പറയുന്നവര്‍ 20 ശതമാനമാണ്. 18 ശതമാനം പറയുന്നത് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ വളരെ മോശമെന്നാണ്. 11 പേര്‍ അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി.
Read Also: 80 ലക്ഷം രൂപയുടെ ഭാഗ്യം ആര്‍ക്ക്? അറിയാം കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ സമ്പൂര്‍ണ ഫലം
ഭരണത്തുടര്‍ച്ചയില്‍ ചരിത്രമെഴുതിയ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ് രണ്ടരവര്‍ഷം പിന്നിടുമ്പോള്‍ രാഷ്ട്രീയ വിഷയങ്ങളും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അവരുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഒരുപോലെ രാഷ്ട്രീയ കേരളത്തിന്റെ അഭിപ്രായരൂപീകരണത്തെ സ്വാധീനിക്കുകയാണ്. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ ശരാശരിയെന്ന് വിലയിരുത്തുന്നവരുടെ എണ്ണം കൂടുതലാണ്. മികച്ചതെന്ന് 16 ശതമാനം പേര്‍ വിലയിരുത്തുമ്പോള്‍ മോശമെന്ന അഭിപ്രായം പങ്കിടുന്നത് 38 ശതമാനം പേരാണ്.
ഇനി ഇന്ന് ട്വന്റിഫോര്‍ പരിശോധിക്കുന്ന പ്രധാന മണ്ഡലങ്ങളിലൊന്നായ തൃശൂര്‍ ജില്ല സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നുവെന്ന് പരിശോധിക്കാം. എല്‍ഡിഎഫ് സര്‍ക്കാരിനെ മികച്ചതായി 2 ശതമാനം പേരും വളരെ മികച്ചതായി 6 ശതമാനം പേരും ശരാശരിയായി 33 ശതമാനം തൃശൂര്‍കാരും മോശമായു 24 ശതമാനം പേരും വളരെ മോശമായി 19 ശതമാനം പേരും അഭിപ്രായമില്ലെന്ന് 16 പേരും രേഖപ്പെടുത്തിയിരിക്കുന്നു.
Story Highlights: 24 mood tracker survey Big Question on LDF government Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here