‘ഞാൻ ഈ ലോകത്തുനിന്ന് പോകുന്നു’; ഡോ. കുഞ്ഞാമൻ്റെ വീട്ടിൽ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി

അന്തരിച്ച പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനുമായ ഡോ. എം. കുഞ്ഞാമൻ്റെ വീട്ടിൽ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി. താൻ ഈ ലോകത്ത് നിന്ന് പോകുന്നുവെന്നാണ് കുറിപ്പിലെ ആദ്യ വരി. ഏറെ നാളായി ആലോചിക്കുന്ന തീരുമാനമാണ്. മരണത്തിന് ആരും ഉത്തരവാദിയല്ല എന്നും കുറിപ്പിൽ പറയുന്നു.
തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ സുഹൃത്തുക്കളാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഡോ. എം. കുഞ്ഞാമൻ ഈ വീട്ടിൽ തനിച്ചായിരുന്നു ഉണ്ടായിരുന്നത്. ശ്രീകാര്യം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരുകയാണ്.
കേരള സർവകലാശാലയിൽ 27 വർഷം സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു കുഞ്ഞാമൻ. മലയാളത്തിലെ ദളിത് ജീവിതത്തിന്റെ ഉള്ളുപൊള്ളിക്കുന്ന അനുഭവമായ ‘എതിര്’ കുഞ്ഞാമന്റെ ആത്മകഥയാണ്. എതിരിന് മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാഡമി അവാർഡ് കുഞ്ഞാമൻ നിരസിച്ചിരുന്നു. അക്കാഡമിക് ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഇത്തരം ബഹുമതികളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹം നിലപാടെടുത്തത്.
Story Highlights: dr kunjaman suicide note found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here