Advertisement

മിഗ്ജൗമ് ചുഴലിക്കാറ്റ്, വെള്ളം ഇരച്ചെത്തി; കാറുകള്‍ ഒഴുകിപ്പോയി; ദൃശ്യങ്ങളുമായി റഹ്മാന്‍

December 4, 2023
4 minutes Read

മിഗ്ജൗമ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ചെന്നൈയിലുണ്ടായ മഴയുടെ ദുരിതപ്പെയ്ത്തില്‍ വ്യാപക നാശനഷ്ടം. നഗരത്തിലെ ഭൂരിഭാഗം മേഖലകളും വെള്ളത്തിലായി. ദുരിതപ്പെയ്ത്തിന്റെ തീവ്രത വ്യക്തമാക്കുന്ന വിഡിയോയാണ് ഇപ്പോള്‍ നടന്‍ റഹ്മാന്‍ പങ്കുവെക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടൻ വീഡിയോ പങ്കുവച്ചത്.(Actor Rahman on Visuals of Chennai Rain)

Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; CPIM നേതാക്കൾക്ക് എതിരെ അരവിന്ദാക്ഷന്റെ മൊഴി

അപ്പാര്‍ട്ട്മെന്റിന് താഴെ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകള്‍ വെള്ളത്തില്‍ കുത്തിയൊലിച്ച് പോകുന്ന ദൃശ്യങ്ങളാണ് റഹ്മാന്‍ പങ്കുവെച്ച വിഡിയോയില്‍ കാണുന്നത്. ചെന്നൈ പള്ളിക്കരണൈയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. എഫക്റ്റ് ഓഫ് സൈക്ലോണ്‍ മിഗ്ജൗമ് എന്നാണ് റഹ്മാന്‍ വിഡിയോയ്ക്കൊപ്പം കുറിച്ചത്.

നടനും കുടുംബവും സുരക്ഷിതരാണോയെന്ന് വിഡിയോയ്ക്ക് താഴെ ആരാധകര്‍ ചോദിക്കുന്നുണ്ട്. സുരക്ഷിതരായി ഇരിക്കൂ എന്നും കമന്റുകളെത്തുന്നുണ്ട്. ചെന്നൈയിൽ പ്രധാന റോഡുകളിൽ വെള്ളം കയറിയിട്ടുണ്ട്. മീനമ്പാക്കം, നുങ്കമ്പാക്കം, വില്ലിവാക്കം തുടങ്ങിയ മേഖലകളിൽ ശക്തമായ മഴയാണ്. തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശമുണ്ട്. ‌‌

മിഗ്ജൗമ്ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈയിലും സമീപ ജില്ലകളിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. 6 ജില്ലകളിൽ പൊതു അവധിയും പ്രഖ്യാപിച്ചു. ചെന്നൈയിൽ നിന്നുള്ള 20 വിമാനങ്ങൾ റദ്ദാക്കി. ചില വിമാനങ്ങൾ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. 23 വിമാനങ്ങൾ വൈകും. മെട്രോ, സബർബൻ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു.

Story Highlights: Actor Rahman on Visuals of Chennai Rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top