കാസർഗോഡ് ട്രെയിനിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; പള്ളി വികാരി അറസ്റ്റിൽ

കാസർഗോഡ് ട്രെയിനിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പള്ളി വികാരി അറസ്റ്റിൽ. പള്ളി വികാരിയെ കാസർഗോഡ് റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്തു. മംഗളൂരുവില്‍ താമസിക്കുന്ന ജേജിസാണ് പിടിയിലായത്. മംഗളുരുവില്‍ നിന്നും പുറപ്പെട്ട എഗ്മോര്‍ എക്സ്പ്രസിലായിരുന്നു സംഭവം.
ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ വെച്ചായിരുന്നു സംഭവം. ഇയാള്‍ കോയമ്പത്തൂരില്‍ പള്ളി വികാരിയാണ്. മലപ്പുറം സ്വദേശിനിയായ 34 വയസുകാരിക്ക് നേരെയാണ് ലൈംഗിക അതിക്രമം. ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ വിട്ടപ്പോള്‍ മംഗളൂരു ബണ്ട്വാളില്‍ താമസിക്കുന്ന മലയാളിയായ ജേജിസ് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.
Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; CPIM നേതാക്കൾക്ക് എതിരെ അരവിന്ദാക്ഷന്റെ മൊഴി
യാത്രയില്‍ യുവതിക്കൊപ്പം മറ്റൊരു കമ്പാര്‍ട്ട്മെന്റില്‍ ഭര്‍ത്താവും ഉണ്ടായിരുന്നു. സംഭവം ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പെടുത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച വികാരിയെ തടഞ്ഞുവച്ച് കണ്ണൂര്‍ റെയില്‍വേ പൊലീസില്‍ എല്‍പ്പിച്ചു. പിന്നീട് ഇയാളെ കാസർഗോഡ് റെയില്‍വേ പൊലീസിന് കൈമാറി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ജേജിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ ഇയാളെ വിട്ടയച്ചു.
Story Highlights: Church Vicar Arrested Showing Obscenity Women Train
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here