സംസ്ഥാന ഭരണവും കേന്ദ്രഭരണവും മോശമെന്ന് എറണാകുളം; ഇഷ്ടനേതാവ് രാഹുൽ ഗാന്ധി

സംസ്ഥാന ഭരണവും കേന്ദ്രഭരണവും മോശമെന്ന് ട്വന്റിഫോറിന്റെ ലോക്‌സഭാ ഇലക്ഷൻ മൂഡ് ട്രാക്കർ സർവേ ഫലം. 33 ശതമാനം പേർ സംസ്ഥാന സർക്കാർ ഭരണം മോശമെന്ന് അഭിപ്രായപ്പെട്ടു. വളരെ മോശമെന്ന് 22 ശതമാനം പേർ നിലപാടെടുത്തു. 14 ശതമാനം പേർക്ക് മികച്ചത് എന്ന അഭിപ്രായമാണുള്ളത്. 13 ശതമാനം പേർ ശരാശരിയെന്നും 6 ശതമാനം പേർ വളരെ മികച്ചതെന്നും നിലപാടെടുത്തു. 12 പേർക്ക് അഭിപ്രായമില്ല.
കേന്ദ്രഭരണം മോശമെന്ന് 35 ശതമാനം പേർ അഭിപ്രായപ്പെട്ടു. 26 ശതമാനം പേർ വളരെ മോശമെന്ന അഭിപ്രായക്കാരാണ്. ശരാശരിയെന്ന് 14 ശതമാനം പേരും മികച്ചതെന്ന് 12 ശതമാനം പേരും വളരെ മികച്ചതെന്ന് 2 ശതമാനം പേരും നിലപാടെടുത്തു. 11 ശതമാനം പേർക്ക് അഭിപ്രായമില്ല.
എറണാകുളത്തിന് കേന്ദ്രത്തിലെ ഇഷ്ടനേതാവ് രാഹുൽ ഗാന്ധിയാണ്. 50 ശതമാനം പേരാണ് രാഹുലിനെ പിന്തുണച്ചത്. നരേന്ദ്രമോദിയെ 16 ശതമാനം പേരും കേജ്‌രിവാളിനെ 5 ശതമാനം പേരും ഖാർഗെയെ ഒരു ശതമാനം പേരും പിന്തുണച്ചു. 28 ശതമാനം പേർക്കും അഭിപ്രായമില്ല.
Story Highlights: state centre government ernakulam rahul gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here