Advertisement

പശ്ചിമേഷ്യൻ വിഷയത്തിൽ മലപ്പുറത്ത് യുഡിഎഫിനും എൽഡിഎഫിനും പിന്തുണ | 24 Survey

December 4, 2023
2 minutes Read
Israel-Hamas

ട്വന്റിഫോർ ലോക്‌സഭാ മൂഡ് ട്രാക്കറിന്റെ ബിഗ് ക്യു ഇസ്രയേൽ-പലസ്തീൻ സംഘർഷ വിഷയത്തിൽ മലപ്പുറത്ത് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും നിലപാടിന് പിന്തുണ. ഇരു മുന്നണികളെയും 40 ശതമാനം പേർ പിന്തുണക്കുന്നു. ബിജെപിക്ക് അഞ്ചു ശതമാനം പേർ പിന്തുണക്കുന്നു. അഭിപ്രായമില്ലെന്ന് പറയുന്നവർ 15 ശതമാനം പേരാണ്. ഈ ഒരു അഭിപ്രായം പറയുന്നവരിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്.

ഈ വിഷയത്തിൽ വടക്കൻ കേരളത്തിൽ യുഡിഎഫ് നിലപാടിനാണ് പിന്തുണ കൂടുതൽ. 20% പേർ യുഡിഎഫിനൊപ്പമാണ്. എൽഡിഎഫിനൊപ്പം 19% പേരും ബിജെപിക്കൊപ്പം 16% പേരും നിലകൊണ്ടു. 45% പേരും അഭിപ്രായം രേഖപ്പെടുത്തിയില്ല. കാസർഗോട്ടുകാരിൽ 33% പേരും എൽഡിഎഫിനൊപ്പമാണ്. യുഡിഎഫിനൊപ്പം 20% പേരും, ബിജെപിക്കൊപ്പം 14% പേരും നിന്നു. 33% പേർ അഭിപ്രായമൊന്നും പറഞ്ഞില്ല.

മധ്യകേരളത്തിൽ 30 ശതമാനം പേരും എൽഡിഎഫിനൊപ്പമാണ്. യുഡിഎഫിനൊപ്പം നിന്നത് 26% പേരാണ്. ബിജെപിക്കൊപ്പം നിൽക്കുന്നവരുടെ എണ്ണം ഇവിടെ വളരെ കുറവാണ്. 11% പേർ മാത്രമേ ഇസ്രയേൽ അനുകൂല ബിജെപി നിലപാടിനെ പിന്തുണയ്ക്കുന്നുള്ളു. 33% പേരും അഭിപ്രായം രേഖപ്പെടുത്തിയില്ല.

തെക്കൻ കേരളത്തിലേക്ക് പോയാൽ എൽഡിഎഫിനൊപ്പം 20% പേരുണ്ട്. എന്നാൽ മറ്റിടങ്ങളിലെ പോലെ ബിജെപി അനുകൂല നിലപാടുകാർ മൂന്നാം സ്ഥാനത്തല്ല മറിച്ച് രണ്ടാം സ്ഥാനത്താണ്. 18% പേർ ബിജെപിയെ അനുകൂലിച്ചപ്പോൾ 16% പേർ മാത്രമാണ് യുഡിഎഫിനൊപ്പം നിന്നത്. 46% പേരും അഭിപ്രായം രേഖപ്പെടുത്തിയില്ല.

Story Highlights: Twenty Four Lok Sabha Mood Tracker survey Malappuram on West Asia issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top