Advertisement

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതികളുടെ ഫാം ഹൗസിലെ മൃഗങ്ങൾ അനാഥമായി

December 5, 2023
1 minute Read

കൊല്ലം ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളുടെ ഫാം ഹൗസിലെ മൃഗങ്ങൾ അനാഥമായി. കന്നുകാലികൾക്കും നായ്ക്കൾക്കും തീറ്റ എത്തിക്കുന്നത് ജീവനക്കാരി ഷീബയാണെങ്കിലും ചെലവ് വഹിക്കാനാവില്ല. കേസുള്ളതിനാൽ പൊലീസിന്റെ നിരീക്ഷണത്തിലാണ് ഫാം ഹൗസ്.

15 നായ്ക്കൾ 6 കന്നുകാലികളാണ് ഫാം ഹൗസിലുള്ളത്. പശുവിനെ നോക്കുന്നതിൽ കുഴപ്പമില്ല പക്ഷെ അവരെ നോക്കാനുള്ള സാമ്പത്തികമില്ലെന്നും ഷീബ 24നോട് പറഞ്ഞു. പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ഇടപെടൽ ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഷീബ പറയുന്നു.

Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; CPIM നേതാക്കൾക്ക് എതിരെ അരവിന്ദാക്ഷന്റെ മൊഴി

അതേസമയം ഓയൂരിൽ ആറു വയസ്സുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി പത്മകുമാറിന്റെ ജീവനക്കാരിയുടെ ബന്ധുക്കൾക്ക് നേരെ ആക്രമണം ഉണ്ടായി. പത്മകുമാറിന്റെ ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭർത്താവിനും സഹോദരനും നേരെയാണ് ആക്രമണം നടന്നത്. ഓട്ടോയിൽ എത്തിയ ഒരു സംഘമാണ് ആക്രമണം നടത്തിയത്.

ഫാംഹൗസ് ജീവനക്കാരിയായ ഷീബയും ഭർത്താവും നേരത്തെ തന്നെ തങ്ങൾക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇന്ന് ജോലികഴിഞ്ഞ് തിരിച്ചു വരുന്ന സമയത്താണ് ഷീബയുടെ ഭർത്താവിനും സഹോദരനും നേരെ ആക്രമണം ഉണ്ടായത്.ഓയൂർ തട്ടിക്കൊണ്ടു പോകൽ കേസിലെ ഒന്നാംപ്രതി പത്മകുമാറിന്റെ പോളച്ചിറയിലെ ഫാമിലെ ജീവനക്കാരിയാണ് ഷീബ.

ഇവരുടെ ഭർത്താവ് ഷാജിക്കും സഹോദരൻ ഷിബുവിനും നേരെയാണ് രാത്രി 8 മണിയോടുകൂടി ആക്രമണം നടന്നത്. നാലു പേർ അടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ ഷാജിയെയും ഷിബുവിനെയും പാരിപ്പള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top