വായ്പ തട്ടിപ്പ്: ഹീരാ ഗ്രൂപ്പ് എംഡി അറസ്റ്റിൽ

വായ്പ തട്ടിപ്പ് കേസിൽ ഹീരാ ഗ്രൂപ്പ് എംഡി അബ്ദുൾ റഷീദ് അറസ്റ്റിൽ. ചോദ്യം ചെയ്യാൻ വിളിച്ചതിന് പിന്നാലെയാണ് ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തിയത്. 14 കോടി രൂപയുടെ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
തിരുവനന്തപുരം ആക്കുളത്ത് ഫ്‌ളാറ്റ് സമുച്ചയത്തിനായി ഹീര എംഡി അബ്ദുൾ റഷീദ് എസ്ബിഐയിൽ നിന്ന് 14 കോടി രൂപ കടം വാങ്ങിയിരുന്നു. മൂന്നു വർഷത്തിനുള്ളിൽ വായ്പ തിരിച്ചടയ്ക്കാം എന്നായിരുന്നു കരാർ. എന്നാൽ ഫ്ലാറ്റ് വിറ്റിട്ടും വായ്പ തിരിച്ചടച്ചില്ല. ബാങ്കിന് 12 കോടിയുടെ നഷ്ടമുണ്ടായെന്നാണ് പരാതി.
കേസിൽ അബ്ദുൾ റഷീദിനെ കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഹീര കൺസ്ട്രക്ഷൻസിന്റെ സ്ഥാപനങ്ങളിലും ഓഫീസിലും ഇഡി നേരത്തെ റെയ്ഡ് നടത്തിയിരുന്നു. തിരുവനന്തപുരത്ത് മൂന്നിടങ്ങളിൽ കൊച്ചിയിൽ നിന്നും ഉദ്യോഗസ്ഥർ എത്തിയാണ് പരിശോധന നടത്തിയത്.
കേസിൽ നേരത്തെ സിബിഐയും അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി അന്വേഷണം ആരംഭിച്ചത്.
Story Highlights: Loan Fraud: Heera Group MD Arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here