Advertisement

രാഹുൽ ​ഗാന്ധിയുടെ പ്രവർത്തനം ശരാശരിയെന്ന് വയനാട്; കെ റെയിൽ പദ്ധതി അനുകൂലിക്കുന്നില്ലെന്ന് സർവേ

December 5, 2023
2 minutes Read

ട്വന്റിഫോറിന്റെ ലോക്‌സഭാ മൂഡ് ട്രാക്കർ സർവേയിൽ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട് ആർക്കൊപ്പം എന്നാണ് അറിയാൻ ശ്രമിക്കുന്നത്. കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയാണ് നിലവിലെ വയനാട്ടിലെ എംപി. അടുത്ത ലോക്സഭാ തെര‍ഞ്ഞെടുപ്പിലും വയനാട്ടിൽ നിന്ന് രാഹുൽ മത്സരിക്കുമെന്ന സജീവ ചർച്ചകൾ നടന്നുവരികയാണ്. എന്നാൽ കഴിഞ്ഞ അഞ്ചു വർഷമായി രാഹുലിന്റെ പ്രവർത്തനം ശരാശരിയെന്നാണ് കൂടുതൽ അഭിപ്രായം സർവേയിൽ ഉയർന്നത്.

46 ശതമാനം പേരാണ് രാഹുൽ ​ഗാന്ധിയുടെ പ്രവർത്തനം ശരാശരിയെന്ന് അഭിപ്രായം രേഖപ്പെടുത്തിയത്. വളരെ മികച്ചതെന്ന് ആറു ശതമാനം ആളുകൾ മാത്രമാണ് അഭിപ്രായപ്പെട്ടത്. എന്നാൽ മികച്ചത് എന്ന് 22 ശതമാനം പേർ അഭിപ്രായപ്പെട്ടു. മോശമാണെന്ന് 14 ശതാമാനം പേർ പറയുമ്പോൾ വളരെ മോശമെന്ന് ആറു ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. സർവേയിൽ ആറു ശതമാനം പേർ അഭിപ്രായം പറയാൻ തയ്യാറായില്ല.

എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിൽ പദ്ധതിയെ വയനാട് അനകൂലിക്കുന്നില്ലെന്നാണ് സർവേ ഫലം. 34 ശതമാനം പേർ അനുകൂലിക്കുന്നുണ്ടെന്ന് അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ 40 ശതമാനം പേർ പദ്ധതിയെ അനുകൂലിക്കുന്നില്ല. 26 ശതമാനം പേർക്ക് അഭിപ്രായമില്ല.

Story Highlights: Rahul Gandhi Wayanad MP twenty Four mood tracker survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top