സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം ശരാശരിയെന്ന് വയനാട്; പ്രതിപക്ഷ പ്രവർത്തനത്തിലും തൃപ്തരല്ല

ട്വന്റിഫോറിന്റെ ലോക്സഭാ മൂഡ് ട്രാക്കർ സർവേയിൽ വയനാട്ടിലെ ജനങ്ങൾ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ ശരാശരിയെന്ന് വിലയിരുത്തുന്നു. 42 ശതമാനം പേരാണ് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം ശരാശരിയെന്ന് വിലയിരുത്തിയത്. വളരെ മികച്ചതെന്ന് 2 ശതമാനം പേർ മാത്രമാണ് അഭിപ്രായം രേഖപ്പെടുത്തിയത്. മികച്ചതെന്ന് 9 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ മോശമെന്ന് 21 ശതമാനം പേർ വിലയിരുത്തി. വളരെ മോശമെന്ന് 17 ശതമാനം പേർ പറയുന്നു. 9 ശതമാനം പേർക്ക് അഭിപ്രായമില്ല.
പ്രതിപക്ഷത്തിന്റെ പ്രവർത്തനത്തിലും വയനാട് ശരാശരിയെന്നാണ് വിലയിരുത്തിയിരിക്കുന്നത്. 46 ശതമാനം പേരാണ് ശരാശരിയെന്ന് അഭിപ്രായപ്പെട്ടത്. വളരെ മികച്ചതെന്ന് ഒരു ശതമാനം പേർ മാത്രമാണ് അഭിപ്രായം പറഞ്ഞത്. മോശമെന്ന് 19 ശതമാനം പേർ അഭിപ്രായപ്പെടുമ്പോൾ വളരെ മോശമെന്ന് 18 ശതമാനം പേർ പറയുന്നു. 10 ശതമാനം പേർക്ക് അഭിപ്രായമില്ല.
Story Highlights: Wayanad rates Kerala government as average
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here