പിജി ഡോക്ടറുടെ മരണം; ആരോപണ വിധേയനായ ഡോക്ടർ റുവൈസിനെ പ്രതി ചേർത്തു

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ ഷെഹനയുടെ മരണത്തിൽ ആരോപണവിധേയനായ ഡോക്ടർ റുവൈസിനെ പ്രതിചേർത്തു. ആത്മഹത്യാ പ്രേരണക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി. റുവൈസിനെതിരെ ഷഹനയുടെ മാതാവും സഹോദരിയും മൊഴി നൽകി.
ഭീമമായ സ്ത്രീധനം നൽകാത്തതിനാൽ വിവാഹത്തിൽ നിന്ന് റുവൈസ് പിന്മാറുകയായിരുന്നു. സ്ത്രീധന ചോദിച്ചതാംണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പരാതി നൽകിയിരുന്നു. തുടർന്നാണ് നടപടി. പിജി ഡോക്ടർമാരുടെ സംഘടനയിൽ നിന്ന് റുവൈസിനെ നീക്കിയതായി കെഎംപിജിഎ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കൂടിയ അളവിൽ അനസ്തേഷ്യ കുത്തിവെച്ച് മരിച്ച നിലയിൽ ഫ്ലാറ്റിൽ ഡോ ഷെഹനയെ കണ്ടെത്തുന്നത്. സ്ത്രീധനത്തെ ചൊല്ലി സുഹൃത്തുമായി നടത്താനിരുന്ന വിവാഹം മുടങ്ങിയതാണ് ഷഹനയുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
Story Highlights: Death of PG Dr. Shehana Dr. Ruwais added as accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here