Advertisement

സംസ്ഥാന സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും പ്രവർത്തനം തൃപ്തികരമോ? കേന്ദ്ര സർക്കാർ മികച്ചതോ? വിലയിരുത്തി മാവേലിക്കര

December 6, 2023
1 minute Read

സംസ്ഥാന സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും പ്രവർത്തനങ്ങളെ മാവേലിക്കര വിലയിരുത്തിയത് ശരാശരിയെന്നാണ് ട്വന്റിഫോർ ലോക്സഭ മൂഡ് ട്രാക്കർ സർവേ ഫലം. 41 ശതമാനം പേരാണ് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം ശരാശരിയെന്ന് അഭിപ്രായപ്പെട്ടത്. വളരെ മികച്ചതെന്ന് രണ്ടു ശതമാനം പേരും മികച്ചതെന്ന് 10 ശതമാനം പേരും മാത്രമാണ് അഭിപ്രായപ്പെട്ടത്. മോശമെന്ന് 20 ശതമാനം പേർ‌ പറയുമ്പോൾ വളരെ മോശമെന്ന് 14 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തി. 13 ശതമാനം പേർക്ക് അഭിപ്രായമില്ല.

പ്രതിപക്ഷ പ്രവർത്തനത്തിലും മാവേലിക്കര ശരാശരിയെന്നാണ് വിലയിരുത്തിയിരിക്കുന്നത്. 36 ശതമാനം പേരാണ് പ്രതിപക്ഷ പ്രവർത്തനം ശരാശരിയെന്ന് സർവേയിൽ പങ്കെടുത്ത് അഭിപ്രായപ്പെട്ടത്. മികച്ചതെന്ന് 20 ശതമാനം പേർ പറയുമ്പോൾ 24 ശതമാനം പേർ മോശമെന്ന് വിലയിരുത്തി. വളരെ മികച്ചതെന്നും വളരെ മോശമെന്നും നാലു ശതമാനം പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. 12 ശതമാനം പേർ അഭിപ്രായം പറയാൻ തയാറായില്ല.

കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ശരാശരിയെന്നും മോശമെന്നും അഭിപ്രായമാണ് മാവേലിക്കരയിൽ ഉയർന്നത്. 30 ശതമാനം പേർ സർവേയിൽ കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ ശരാശരിയെന്ന് എന്ന് വിലയിരുത്തിയപ്പോൾ 30 ശതമാനം പേർ മോശമെന്നും അഭിപ്രായപ്പെട്ടു. വളരെ മോശമെന്ന് 8 ശതമാനം പേരാണ് പറഞ്ഞത്. വളരെ മികച്ചതെന്ന് ഏഴു പേരും മികച്ചതെന്ന് 15 ശതമാനം പേരും കേന്ദ്രസർക്കാരിനെ വിലയിരുത്തി. 10 ശതാമനം പേർക്ക് അഭിപ്രായമില്ല.

Story Highlights: Mavelikkara loksabha Twenty Four mood tracker survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top