Advertisement

ആർഎസ്എസ് നൽകിയ പട്ടികപ്രകാരമാണ് കേരളത്തിൽ സെനറ്റ് നിയമനം: എംബി രാജേഷ്

December 6, 2023
1 minute Read
mb rajesh against bjp rss arif mohammed khan

കേന്ദ്രസർക്കാരിനെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും രൂക്ഷമായി വിമർശിച്ച് മന്ത്രി എംബി രാജേഷ്. കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ഭരണകൂട സംവിധാനത്തെ മുഴുവൻ കാവിവത്ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിൻ്റെ സെനറ്റിലും ആർഎസ്എസ് നോമിനിയെ നിയമിക്കുന്നത് അതിൻറെ ഭാഗമായിട്ടാണ്. ആർഎസ്എസ് നൽകിയ പട്ടികപ്രകാരമാണ് കേരളത്തിൽ സെനറ്റ് നിയമനം എന്നും അദ്ദേഹം ട്ടൻ്റിഫോറിനോട് പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ഭരണകൂട സംവിധാനത്തെ മുഴുവൻ കാവിവത്ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംഘപരിവാറിന്റെ നേതൃത്വത്തിൽ ഭരണകൂടത്തിന്റെ എല്ലാ മേഖലയിലേക്കുള്ള കാവിവത്കരണം നടക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും തുടങ്ങിയ എല്ലാ മേഖലയിലും അത് നടക്കുന്നുണ്ട്.

കേരളത്തിൻറെ സെനറ്റിലും ആർഎസ്എസ് നോമിനിയെ നിയമിക്കുന്നത് അതിൻ്റെ ഭാഗമായിട്ടാണ്. ഗവർണർക്ക് എവിടെ നിന്ന് ഈ പട്ടിക കിട്ടി? ആർഎസ്എസ് നൽകിയ പട്ടികപ്രകാരമാണ് കേരളത്തിൽ സെനറ്റ് നിയമനം. കേരളത്തിലെ പ്രതിപക്ഷം ഇതേക്കുറിച്ച് മിണ്ടാത്തത് എന്തുകൊണ്ട്? ആർഎസ്എസുകാരെ സെനറ്റിലും മറ്റും നിയമിക്കുന്നതിൽ കോൺഗ്രസ് പിന്തുണയ്ക്കുന്നുണ്ടോ? ഗവർണർക്ക് മൗന പിന്തുണ നൽകുന്നതാണ് കോൺഗ്രസ് നിലപാട് എന്നും അദ്ദേഹം പറഞ്ഞു. കോടതികളിൽ ആർഎസ്എസ് റിക്രൂട്ട്മെൻ്റ് എന്ന എംവി ഗോവിന്ദൻ്റെ പ്രസ്താവന ശ്രദ്ധയിൽ പെട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കോടതികളിൽ ആർഎസ്എസ് റിക്രൂട്ട്മെൻ്റ് നടക്കുകയാണെന്നായിരുന്നു എംവി ഗോവിന്ദൻ്റെ വിമർശനം. സംഘപരിവാർ കോമരമായി പ്രവർത്തിക്കുന്നവരെ ഹൈക്കോടതികളിലും സുപ്രിംകോടതിയിലും എടുക്കുന്നു. ജുഡീഷ്യറിയുടെ മഹിമ അധികകാലം നിലനിൽക്കില്ലെന്നതിൽ സംശയം വേണ്ട. എക്സിക്യൂട്ടീവും ജുഡീഷ്യറിയും തീരുമാനിക്കുന്നത് ഹിന്ദുത്വയിലേക്കുള്ള യാത്രയായിരിക്കുമെന്നും എംവി ഗോവിന്ദൻ വിമർശിച്ചു.

Story Highlights: mb rajesh against bjp rss arif mohammed khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top