‘നാമം’ എക്‌സലന്‍ഡ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

നോര്‍ത്ത് അമേരിക്കന്‍ മലയാളീസ് ആന്‍ഡ് അസോസിയേറ്റഡ് മെമ്പേഴ്‌സ് (നാമം) എക്‌സലന്‍സ് അവാര്‍ഡുകള്‍ ന്യൂയോര്‍ക്കില്‍ വിതരണം ചെയ്തു. റോക്ക് ലാന്‍ഡിലെ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് പുരസ്‌കാര വിതരണം നടന്നത്. ചലച്ചിത്ര, കലാ, സാംസ്‌കാരിക രംഗത്തുള്ള പ്രമുഖരും കാലിഫോര്‍ണിയ മുതല്‍ ന്യൂയോര്‍ക്ക് വരെയുള്ള സ്‌റ്റേറ്റുകളില്‍ നിന്നെത്തിയ നിരവധി ആളുകളും പുരസ്‌കാര നിശയില്‍ പങ്കെടുത്തു. മാതൃകാപരമാ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പത്തുപേര്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്.
പുതു തലമുറയെ സേവന മേഖലകളില്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് നാമത്തിനുള്ളതെന്ന് നാമം എക്‌സലന്‍സ് അവാര്‍ഡ് ചെയര്‍മാനും സെക്രട്ടറി ജനറലുമായ മാധവന്‍ ബി നായര്‍ പറഞ്ഞു. എംബിഎന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. സംഘടനാ പ്രസിഡന്റ് ഡോ. ആശാ മേനോന്‍, കെഎച്ച്എന്‍എ പ്രസിഡന്റ് ഡോ നിഷ പിള്ള, ഫെക്കാന് പ്രസിഡന്റ് ഡോ ബാബു സ്റ്റീഫന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫെക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പിള്ളില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സിനിമാ മേഖലയില്‍ നിന്നും നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. സംവിധായകന്‍ കെ മധു, നടി സോനാ നായര്‍, തിരക്കഥാകൃത്ത് സുനീഷ് വാരനാട്, ക്ലാര്‍ഡക്‌സ്ടൗണ്‍ സൂപ്പര്‍വൈസര്‍ ജോര്‍ജ് ഹോമന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Read Also : നിഴലായി കാവലാള്‍; മെസിക്കുവേണ്ടി മാത്രം ബോഡിഗാര്‍ഡ്; വൈറലായി യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോ
ലക്ഷ്മി എം നായര്‍ക്കാണ് സാഹിത്യത്തിനുള്ള നാമം എക്‌സലന്‍സ് പുരസ്‌കാരം. ആതുര സേവനത്തിനുള്ള പുരസ്‌കാരം ഡോ. ജേക്കബ് ഈപ്പനും ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍ എക്‌സലന്‍സ് പുരസ്‌കാരം മിത്രാസ് ഗ്രൂപ്പും നേടി. പൊളിറ്റിക്കല്‍ എക്‌സലന്‍സ് അവാര്‍ഡ് ഡോ. ആനി പോളിനാണ് സമ്മാനിച്ചത്. കമ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ് കോണ്‍സല്‍ എകെ വിജയകൃഷ്ണന്‍, കമ്യൂണിറ്റി ഔട്ട്സ്റ്റാന്റിംഗ് സര്‍വ്വീസ് എക്‌സലന്‍സ് അവാര്‍ഡ് അനില്‍ കുമാര്‍ പിള്ള, യംഗ് എന്റര്‍പ്രണര്‍ എക്‌സലന്‍സ് അവാര്‍ഡ് അഖില്‍ സുരേഷ് നായര്‍, ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ഡോ. മുകുന്ദ് തക്കാര്‍, നാമം യുവദീപ്തി എക്‌സലന്‍സ് അവാര്‍ഡ് സില്‍ജി എബ്രഹാം, വിഷ്വല്‍ ആന്‍ഡ് സോഷ്യല്‍മീഡിയ എക്‌സലന്‍സ് പുരസ്‌കാരം ഷിജോ പൗലോസ് എന്നിവരും ഏറ്റുവാങ്ങി.
Story Highlights: ‘Naamam’ presented the Excellence Awards
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here