Advertisement

സംസ്ഥാന സർക്കാരും പ്രതിപക്ഷവും ശരാശരി; കേന്ദ്ര സർക്കാർ മോശം; പൊന്നാനിയുടെ മാർക്ക്

December 6, 2023
1 minute Read
LDF-UDF_BJP

ട്വന്റിഫോർ ലോക്സഭ മൂഡ് ട്രാക്കർ സർവേയിൽ പൊന്നാനി സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തെ ശരാശരിയെന്നാണ് വിലയിരുത്തിയിരിക്കുന്നത്. സർ‍വേയിൽ പങ്കെടുത്തവരിൽ 34 ശതമാനം പേരാണ് സംസ്ഥാന സർക്കാർ ശരാശരിയെന്ന് മാർക്കിട്ടത്. മോശമെന്ന് 24 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. രണ്ടു ശതമാനം പേർ മാത്രം വളരെ മികച്ചതെന്ന് വിലയിരുത്തിയപ്പോൾ വളരെ മോശമെന്ന് 19 ശതമാനം പേർ പറയുന്നു. മികച്ചതെന്ന് ആറു ശതമാനം പേരാണ് അഭിപ്രാംയ രേഖപ്പെടുത്തിയത്. 15 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.

പ്രതിപക്ഷത്തിന്റെ പ്രവർത്തനത്തിലും പൊന്നാനി സംതൃപ്തരല്ല. ശരാശരിയെന്നാണ് പൊന്നാനിയുടെ വിലയിരുത്തൽ. 43 ശതമാനം പേരാണ് പ്രതിപക്ഷ പ്രവർത്തനം ശരാശരിയെന്ന് വിലയിരുത്തിയത്. വളരെ മികച്ചതെന്ന 4% പേരാണ് അഭിപ്രായപ്പെട്ടത്. 16 ശതമാനം പേർ മോശമെന്നും 13 % പേർ വളരെ മോശമെന്നും അഭിപ്രായപ്പെട്ടു. 10 ശതമാനം പേർ സർവേയിൽ അഭിപ്രായപ്പെട്ടില്ല.

കേന്ദ്ര സർക്കാരിന്റെ പ്രവർത്തനം പോരെന്നാണ് പൊന്നാനി പറയുന്നത്. മോശമെന്നാണ് ട്വന്റിഫോർ മൂഡ് ട്രാക്കർ സർവേയിൽ പൊന്നാനി അഭിപ്രായപ്പെട്ടിരിക്കുന്നത്. 32 ശതമാനം പേരാണ് കേന്ദ്ര സർക്കാരിന്റെ പ്രവർത്തനം മോശമെന്ന് രേഖപ്പെടുത്തിയത്. വളരെ മോശമെന്ന് 24 ശതമാനം പേർ വളരെ മോശമെന്നും അഭിപ്രായപ്പെട്ടു. വളരെ മികച്ചതെന്ന് ഒരു ശതമാനം പേർ മാത്രമാണ് പറയുന്നത്. മികച്ചതെന്ന് ആറു ശതമാനം പേരും. 18 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.

Story Highlights: Twenty Four Lok Sabha Mood Tracker survey Ponnani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top