Advertisement

‘ഇന്ത്യ’ സഖ്യം ബിജെപിക്ക് ബദലാകുമോ? കേരളം പ്രതികരണമിങ്ങനെ | 24 Survey

December 6, 2023
2 minutes Read
I.N.D.I.A alliance

ട്വന്റിഫോർ ഇലക്ഷൻ സർവേ – ലോക്‌സഭാ മൂഡ് ട്രാക്കറിന്റെ ഇന്നത്തെ രണ്ടാമത്തെ ബിഗ് ക്യു ചോദ്യം ദേശീയതലത്തിലെ പ്രതിപക്ഷ സഖ്യമായ ഇന്ത്യ സഖ്യത്തിന് ബിജെപിയ്ക്ക് ബദലാകാൻ കഴിയുമോ എന്നതായിരുന്നു. ഈ ചോദ്യത്തിന് കഴിയും എന്ന് 25 പേർ അഭിപ്രായപ്പെട്ടത്. 32 ശതമാനം കഴിയില്ലെന്ന് ഉത്തരം നൽകി. എന്നാൽ ഏറ്റവും കൂടുതൽ ഉത്തരം വന്നത് അഭിപ്രായമില്ല എന്നതിനാണ്. 43 ശതമാനം പേർക്കാണ് ഇക്കാര്യത്തിൽ അഭിപ്രായമില്ലാത്തത്.

മേഖല തിരിച്ച് അഭിപ്രായം തേടിയാൽ വടക്കൻ കേരളത്തിൽ ഇന്ത്യ സഖ്യത്തിന് കഴിയുമെന്ന് ഉത്തരം നൽകിയത് 25 ശതമാനം പേരാണ്. കഴിയില്ലെന്ന് 30 ശതമാനം പേരും പറയുന്നു. അഭിപ്രായമില്ലെന്ന് 45 ശതമാനം പേരാണ് പറയുന്നത്.

മധ്യകേരളത്തിലും ഇന്ത്യ സഖ്യത്തിന് ബദലാകാൻ കഴിയുമോ എന്ന ചോദ്യത്തിന് അഭിപ്രായമില്ല എന്നാണ് കൂടുതൽ ഉത്തരം വന്നത്. 45 ശതമാനം പേരാണ് അഭിപ്രായമില്ലെന്ന് സർവേയിൽ പങ്കെടുത്ത് ഉത്തരം രേഖപ്പെടുത്തിയത്. കഴിയില്ലെന്ന് 29 ശതമാനം പേർ പറയുമ്പോൾ കഴിയുമെന്ന് 26 ശതമാനം പേർ അഭിപ്രായപ്പെട്ടു.

തെക്കൻ കേരളത്തിലും സ്ഥിതി സമാനമാണ്. അഭിപ്രായമില്ലാത്തവരാണ് കൂടുതലും. 38 ശതമാനം പേർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തിയപ്പോൾ ഇന്ത്യ സഖ്യത്തിന് ബദലാകാൻ കഴിയില്ലെന്ന് 37 ശതമാനം അഭിപ്രായം രേഖപ്പെടുത്തി. 25 ശതമാനം പേർ കഴിയുമെന്നും വിലയിരുത്തി.

Story Highlights: Will I.N.D.I.A. alliance be an alternative to the BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top