സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

സൗദിയിലെ അല്‍ ഖോബാറില്‍ കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണപ്പെട്ട കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി ഷംസുദ്ധീന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകും. രാത്രി പത്ത് മണിക്ക് ദമാമില്‍ നിന്നുമുള്ള ശ്രീലങ്കന്‍ എയര്‍ ലെന്‍സ് വിമാനത്തില്‍ കൊച്ചിയിലേക്കാണ് മൃതദേഹം കൊണ്ടുപോവുക. (Kannur man died in saudi arabia due to Heart attack)
മൃതദേഹം കാണുന്നതിനും മയ്യിത്ത് നമസ്‌കാരത്തിനുമുള്‍പ്പടെ ഇന്ന് അസര്‍ നമസ്‌കാരാത്തിന് മുമ്പായി ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിക്ക് പരിസരത്തുള്ള പള്ളിയില്‍ സൗകര്യം ഒരുക്കിയതായി അല്‍ ഖോബാര്‍ കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു. അല്‍ ഖോബാര്‍ കെഎംസിസി വെല്‍ഫയര്‍ വിഭാഗം ചെയര്‍മാന്‍ ഹുസൈന്‍ നിലമ്പൂരാണ് നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
Story Highlights: Kannur man died in Saudi Arabia due to Heart attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here