കർണാടകയിൽ അഭിഭാഷകനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു

അഭിഭാഷകനെ പട്ടാപ്പകൽ ഓടിച്ചിട്ട് വെട്ടിക്കൊന്നു. കോടതിയിലേക്ക് പോവുകയായിരുന്ന അഭിഭാഷകനെ അക്രമിസംഘം വെട്ടിയും കല്ല് കൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയത്. കർണാടകയിലെ കലബുറഗിയിലാണ് സംഭവം.
കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആയുധധാരികളിൽ നിന്ന് പ്രാണരക്ഷാർത്ഥം അഭിഭാഷകൻ ഓടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, കൊലയാളി സംഘം അര കിലോമീറ്ററോളം പിന്തുടർന്ന ശേഷം അഭിഭാഷകനെ വെട്ടി വീഴ്ത്തുകയായിരുന്നു.
തുടർന്ന് കല്ലുകൊണ്ട് തലയ്കടിക്കുകയും ചെയ്തു. മരിച്ചയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഭൂമി തർക്കവുമായി ബന്ധപ്പെട്ടുള്ള പഴയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. യൂണിവേഴ്സിറ്റി സ്റ്റേഷൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Highlights: Karnataka Lawyer Chased Hacked To Death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here