സംസ്ഥാന സർക്കാർ പ്രവർത്തനം ശരാശരിയെന്ന് വടകര; മമത കൂടുതൽ പ്രതിപക്ഷത്തിനോട്; കേന്ദ്രത്തിൽ തൃ്പിതിയില്ല

സംസ്ഥാന സർക്കാർ പ്രവർത്തനം ശരാശരിയെന്ന് രേഖപ്പെടുത്തി വടകര മണ്ഡലം. വടകരയിൽ സംസ്ഥാന സർക്കാരിന്റെ ഭരണത്തിന് എത്ര മാർക്കെന്ന ട്വന്റിഫോറിന്റെ ഇലക്ഷൻ സർവേയിലായിരുന്നു വടകര നിവാസികളുടെ പ്രതികരണം. വളരെ മികച്ചതെന്ന് 2% പേരും മികച്ചത് 18% പേരും ശരാശരിയെന്ന് 34% പേരും മോശമെന്ന് 15% പേരും വളരെ മോശമെന്ന് 7% പേരും രേഖപ്പെടുത്തി. 24% പേർ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല. ( vadakara gives satisfactory mark to state govt rule 24 loksabha mood tracker )
വടകര കെ.മുരളീധരന്റെ മണ്ഡലമായതുകൊണ്ട് തന്നെ പ്രതിപക്ഷത്തോടാണ് മണ്ഡലത്തിന് മമത കൂടുതൽ എന്ന് അനുമാനിക്കാവുന്ന കണക്കുകളാണ് സർവേയിൽ തെളിഞ്ഞത്. പ്രതിപക്ഷത്തിന്റെ പ്രവർത്തനം മികച്ചതെന്ന് അഭിപ്രായപ്പെട്ടത് 15% പേരാണ്. ശരാശരിയെന്ന് 37% പേരും വളരെ മികച്ചതെന്ന് 1% ആളുകളും വ്യക്തമാക്കി. മോശം പ്രവർത്തനമാണെന്ന് 13% പേർ മാത്രമാണ് അഭിപ്രായപ്പെട്ടത്. വളരെ മോശമെന്ന് 7% പേരും രേഖപ്പെടുത്തി.
കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ തൃപ്തരല്ല വടകര. കേന്ദ്ര സർക്കാരിന് വടകര നൽകിയത് വളരെ മോശം മാർക്കാണ്. 21% പേരാണ് വളരെ മോശമെന്ന് ട്വന്റിഫോറിന്റെ സർവേയിൽ രേഖപ്പെടുത്തിയത്. മോശമെന്ന് 20% പേരും രേഖപ്പെടുത്തി. 13% പേർ മാത്രമാണ് ശരാശരി മാർക്കെങ്കിലും കൊടുക്കാൻ തയാറായുള്ളു. കേന്ദ്രത്തിന്റെ പ്രവർത്തനം മികച്ചതാണെന്ന് 6% പേരും വളരെ മികച്ചതാണെന്ന് 4% പേരും അഭിപ്രായപ്പെട്ടു. 36% പേർ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല.
Story Highlights: vadakara gives satisfactory mark to state govt rule 24 loksabha mood tracker
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here