‘ഈ മഹാപാപിയെ വെറുതെ വിടരുത്; സമൂഹവും നിയമവും ദയവുകാണിക്കരുത്’; കെബി ഗണേഷ് കുമാർ

സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് വിവാഹം മുടങ്ങിയതിന്റെ പേരിൽ ജീവനൊടുക്കിയ പിജി വിദ്യാർഥിനി ഡോക്ടർ ഷഹ്ന ജീവനൊടുക്കിയ സംഭവത്തിൽ, പൊലീസ് അറസ്റ്റ് ചെയ്ത ഡോ.റുവൈസിനെതിരെ രൂക്ഷ വിമർശനവുമായി കെ ബി ഗണേഷ് കുമാർ എംഎൽഎ. സ്ത്രീധനമായി ഒന്നരകിലോ സ്വർണം ചോദിച്ച മഹാപാപിയെ വെറുതേ വിടരുതെന്ന് ഗണേഷ് കുമാർ.
മിടുക്കിയായ കുട്ടിയുടെ ജീവിതം തകർത്ത ഇയാളെ നിയമത്തിന്റെ മുന്നിലും സമൂഹവും ദയവുകാണിക്കരുതെന്ന് കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഡോ. വന്ദന കൊല്ലപ്പെട്ട സമയത്ത് റുവൈസിന്റെ ആദർശ പ്രസംഗം സ്വന്തം ജീവിതത്തിൽ ഇല്ലെന്ന് ഗണേഷ് പറഞ്ഞു. പെണ്ണിന്റെ വീട്ടിൽനിന്ന് പണം വാങ്ങിവന്ന് കല്യാണം കഴിക്കാൻ പോകുന്നവൻ അതിനു നിൽക്കരുതെന്ന് ഗണേഷ് കുമാർ പറഞ്ഞു.
അതേസമയം ഡോക്ടർ ഷഹനയുടെ ആത്മഹത്യ ചെയ്ത കേസിലെ പ്രതി പ്രതി ഡോ. റുവൈസിന്റെ പിതാവ് ഒളിവിലാണ്. കേസിൽ പ്രതി റുവൈസിന്റെ വീട്ടുകാർക്കുള്ള പങ്കിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഡോ.ഷഹ്നയുടെ മരണത്തിന് പിന്നാലെ സഹോദരൻ ജാസിം നാസ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
Story Highlights: KB Ganesh Kumar against Dr. Ruwais on Dr. Shahana death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here