ഭര്‍തൃമാതാവിന്റെ സഹോദരനും ഷബ്‌നയെ മര്‍ദിച്ചു; ആത്മഹത്യയ്ക്ക് പിന്നില്‍ വീട്ടുകാരുടെ മര്‍ദനമെന്ന ആരോപണത്തിന് ബലംനല്‍കി ദൃശ്യങ്ങള്‍

കോഴിക്കോട് ഓര്‍ക്കാട്ടേരി സ്വദേശി ഷബ്‌നയുടെ മരണത്തില്‍ ഭര്‍തൃമാതാവിന്റെ സഹോദരന്‍ പോലീസ് കസ്റ്റഡിയില്‍. കുന്നുമ്മക്കര സ്വദേശിയായ ഇയാളെ എടച്ചേരി പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. യുവതിയെ ഇയാള്‍ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കേസ് വടകര ഡിവൈഎസ്പി അന്വേഷിക്കും. (Shabna death case husband’s uncle beaten shabna video )
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കോഴിക്കോട് ഷബ്‌നയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃ വീട്ടുകാരുടെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് നേരത്തെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഈ ആരോപണം ബലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ ആണ് പുറത്ത് വന്നത്. ഭര്‍ത്താവിന്റെ ബന്ധു ഷബ്‌നയെ കയ്യേറ്റം ചെയ്യുന്നത് ദൃശ്യത്തില്‍ കാണാം.
Read Also : നിഴലായി കാവലാള്‍; മെസിക്കുവേണ്ടി മാത്രം ബോഡിഗാര്‍ഡ്; വൈറലായി യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോ
ഭര്‍ത്താവ് വിദേശത്തു നിന്ന് എത്തുന്നതിന്റെ തലേ ദിവസമാണ് അമ്മയ്‌ക്കൊപ്പം ഷബില ഭര്‍തൃവീട്ടിലെത്തിയത്. മാതാവ് മടങ്ങിയ ശേഷം ഭര്‍തൃവീട്ടുകാര്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് ഷബ്‌ന സ്വന്തം വീട്ടില്‍ അറിയിച്ചിരുന്നു. മരണം ഉറപ്പാക്കിയതിന് ശേഷമായിരുന്നു വീട്ടുകാരെ വിവരം അറിയിച്ചതെന്ന ഗുരുതര ആരോപണവും ഉണ്ട്.
Story Highlights: Shabna death case husband’s uncle beaten shabna video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here