മഞ്ഞപ്പിത്തം ബാധിച്ച് ആദിവാസി യുവാവ് മരിച്ച സംഭവം; ചികിത്സ വൈകിയെന്ന് ബന്ധുക്കൾ

കണ്ണൂർ അയ്യൻകുന്നിൽ മഞ്ഞപ്പിത്തം ബാധിച്ച് ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ ചികിത്സ വൈകിയെന്ന് ബന്ധുക്കൾ. കൊടുകപ്പാറ സ്വദേശി 22 വയസ്സുള്ള രാജേഷാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാൻ വൈകി എന്നാണ് അവരുടെ പരാതി. വീഴ്ച ഇല്ലെന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയുടെ വിശദീകരണം. ആരോഗ്യവകുപ്പ് അന്വേഷണത്തിന് നിർദ്ദേശിച്ചിട്ടുണ്ട്. ( adivasi youth didn’t get enough treatment in pariyaram medical college )
ഇന്നലെ വൈകിട്ടാണ് ഇരിട്ടി കൊട്ടകപ്പാറ സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ രാജേഷ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ നൽകുന്നതിന് വേണ്ടി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. പക്ഷേ, അവിടെ നിന്ന് വേണ്ടത്ര ചികിത്സ ലഭ്യമായില്ല എന്നാണ് മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ ആരോപിക്കുന്നത്. ആദ്യം ഇരിട്ടി താലൂക്ക് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളായതോടു കൂടിയാണ് പരിയാരം മെഡിക്കൽ കോളജിലേക്ക് എത്തിച്ചത്. പക്ഷേ രക്തപരിശോധന ഫലം ലഭിക്കുന്നതിന് വരെ ഏറെ നേരം കാത്തിരിക്കേണ്ടി വന്നു. പിന്നീട് കാര്യമായ ചികിത്സയൊന്നും ലഭ്യമായില്ലെന്നാണ് കുടുംബം പറയുന്നത്.
ചികിത്സയ്ക്കായി ആശുപത്രി അധികൃതരോട് അഭ്യർത്ഥിച്ചപ്പോൾ വളരെ മോശമായ രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചത്. മറ്റെങ്ങോട്ടെങ്കിലും കൊണ്ട് പൊയ്‌ക്കോളൂ എന്ന മട്ടിൽ മോശമായ രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചത്. പിന്നാലെയാണ് രാജേഷിന്റെ മരണം.
Story Highlights: adivasi youth didn’t get enough treatment in pariyaram medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here