കാണികള്‍ അനുഭവിച്ച പ്രണയം, വിരഹം, ഭയം, ജാതിചിന്ത, നായക-പ്രതിനായക സങ്കൽപ്പം; IFFK വേദിയിൽ എന്‍.പി. മുരളീകൃഷ്ണന്റെ സിനിമാപഠന ഗ്രന്ഥം പ്രകാശനം ചെയ്തു

എഴുത്തുകാരൻ എന്‍.പി. മുരളീകൃഷ്ണന്റെ സിനിമാപഠന ഗ്രന്ഥമായ ‘പ്രതിനായകരും ഉത്തമപുരുഷന്മാരും: സിനിമയിലെ ദേശം, ഭാഷ, രുചി, തൊഴിലിടങ്ങള്‍’ പ്രകാശനം ചെയ്തു. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തില്‍ ചലച്ചിത്ര നിരൂപകരായ വി.കെ ജോസഫും ജി.പി രാമചന്ദ്രനും ചേര്‍ന്നാണ് പ്രകാശനം നിര്‍വ്വഹിച്ചത്. (N P Muraleekrishnan’s film study book released)
തെരഞ്ഞെടുത്ത 16 സിനിമാ പഠനങ്ങളുടെ സമാഹാരമാണ് ‘പ്രതിനായകരും ഉത്തമപുരുഷന്മാരും: സിനിമയിലെ ദേശം, ഭാഷ, രുചി, തൊഴിലിടങ്ങള്‍’ എന്ന ബാക്ക്ലാഷ് പബ്ലിക്ക പ്രസിദ്ധീകരിച്ച ഈ പുസ്തകം. സിനിമയിലെ ദേശങ്ങളും കവലകളും ഭാഷയും രുചിയും തൊഴിലിടങ്ങളും കേരളീയ കലകളും ഇതിൽ പഠനവിധേയമാക്കുന്നുണ്ട്.
Read Also : നവകേരള സദസിനായി സ്‌കൂള്‍ മതില്‍ പൊളിച്ചതെന്തിനെന്ന് ഹൈക്കോടതി; സംഭവിച്ചുപോയെന്ന് സര്‍ക്കാര്‍
വെള്ളിത്തിരയില്‍ കാണികള്‍ അനുഭവിച്ച പ്രണയവും വിരഹവും ഭയവും ജാതിചിന്തയും നായക, പ്രതിനായക സങ്കൽപ്പങ്ങളും പുസ്തകം ചർച്ചചെയ്യുന്നു. സംവിധായകർ ശ്യാമപ്രസാദും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ജി.ആർ ഇന്ദുഗോപനുമാണ് പുസ്തകത്തിനായി കുറിപ്പുകൾ എഴുതിയിട്ടുള്ളത്. എൻ.പി.മുരളീകൃഷ്ണന്റെ മൂന്നാമത്തെ പുസ്തകമാണിത്. ഉച്ചപ്പടം, സിനിമാ ടാക്കീസ് മേലഴിയം ടു മജീദ് മജീദി എന്നിവയാണ് മറ്റ് പുസ്തകങ്ങൾ.
Story Highlights: N P Muraleekrishnan’s film study book released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here