Advertisement

ഷബ്‌നയുടെ മരണം: ഭർതൃമാതാവ് നബീസ അറസ്റ്റിൽ

December 14, 2023
2 minutes Read
Shabna death

ഓർക്കാട്ടേരി കുന്നുമ്മക്കരയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃമാതാവും അറസ്റ്റിൽ. കോഴിക്കോട്ടെ ലോ‍ഡ്ജിൽ നിന്ന് നബീസയാണ് അറസ്റ്റിലായത്. ഷബ്‌നയുടെ മരണത്തിന് പിന്നാലെ ഒളിവിലായിരുന്നു ഇവർ. പ്രതിയെ വടകര കോടതിയിൽ ഹാജരാക്കി.

ഷബ്നയുടെ മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരേ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉന്നയിച്ചിരുന്നത്. ഷബ്നയുടെ മകളുടെ മൊഴി പോലീസ് രേഖപെടുത്തിയിരുന്നു. ഭർത്താവിന്റെ മാതാവും സഹോദരിയും നിരന്തരമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ ആരോപിച്ചിരുന്നു.

Read Also : ‘എന്നെ ഒഴിവാക്കണമെന്നല്ല പറഞ്ഞുകൊടുക്കണ്ടത്, പോകണമെന്ന് പറയേണ്ടത് എന്റെ ഭര്‍ത്താവല്ലേ?’; മരണത്തിന് തൊട്ടുമുന്‍പ് ഷബ്‌ന പകര്‍ത്തിയ ദൃശ്യങ്ങള്‍

ഷബ്‌നയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മറ്റുപ്രതികളായ ഭർത്താവ് ഹബീബ്, ഭർതൃസഹോദരി, ഭർതൃപിതാവ് എന്നിവർ ഇപ്പോഴും ഒളിവിലാണ്. കേസിൽ റിമാൻഡിൽ കഴിയുന്ന ഹബീബിന്റെ അമ്മാവൻ ഹനീഫയുടെ ജാമ്യപേക്ഷയും ഒളിവിൽ കഴിയുന്നവരുടെ മുൻകൂർ ജാമ്യാപേക്ഷയും വ്യാഴാഴ്ച പരി​ഗണിക്കും.

സ്ത്രീധന പീഡന നിരോധന നിയമം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകൾ ചേർത്താണ് ഹബീബിന്റെ അമ്മാവൻ ഹനീഫയെ അറസ്റ്റ് ചെയ്തത്.

Story Highlights: Shabnam death case mother in law arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top