Advertisement

സ്വര്‍ണവില കുതിക്കുന്നു; ഇന്നത്തെ വിലയറിയാം…

December 15, 2023
2 minutes Read
Gold price Kerala December 15

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46200 രൂപയായി മാറി. ഗ്രാമിന് പത്ത് രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5775 രൂപയും നല്‍കേണ്ടി വരും. (Gold price Kerala December 15)

ഇന്നലെ മാത്രം സ്വര്‍ണവിലയില്‍ 800 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരുന്നത്. 46,120 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 5765 രൂപയായിരുന്നു ഇന്നലത്തെ വില.

Read Also : നവകേരള സദസിനായി സ്‌കൂള്‍ മതില്‍ പൊളിച്ചതെന്തിനെന്ന് ഹൈക്കോടതി; സംഭവിച്ചുപോയെന്ന് സര്‍ക്കാര്‍

രണ്ട് ദിവസം മുന്‍പ് സ്വര്‍ണവിലയില്‍ നേരിയ ഇടിവുണ്ടായിരുന്നു. ഒരാഴ്ചയായി ഏകദേശം 1800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് തുടര്‍ച്ചയായി രണ്ടാം ദിനവും സ്വര്‍ണവില വര്‍ധിച്ചത്. ഡിസംബര്‍ നാലിന് സ്വര്‍ണവില 47,080 രൂപയിലേക്ക് കുതിച്ച് റെക്കോര്‍ഡിട്ടിരുന്നു. ഡിസംബര്‍ 13നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. 45,320 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലിയില്‍ പ്രതിഫലിക്കുന്നത്.

Story Highlights: Gold price Kerala December 15

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top