Advertisement

കെപിസിസി ജനറൽ സെക്രട്ടറിയുടെ വീട് ആക്രമിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

December 15, 2023
1 minute Read
man who attacked KPCC General Secretary's house was arrested

ആലപ്പുഴയിൽ കെപിസിസി ജനറൽ സെക്രട്ടറിയുടെ വീട് ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സിപിഐഎമ്മിൽ നിന്ന് പുറത്താക്കിയ റെജീബ് അലിയെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കൈതവനയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ വീടിന്റെ രണ്ട് നിലകളിലും ജനൽ ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്. തടയാൻ ശ്രമിച്ച ജോബിന്റെ ഭാര്യയെ കഴുത്തിന് പിടിച്ച് തള്ളിയിട്ടുവെന്നും ആരോപണമുണ്ട്.

കുട്ടനാട്ടിലേക്കുള്ള യാത്രാമധ്യേ കൈതവന ജംഗ്ഷനിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും – പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു.

ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപത്ത് കരിങ്കൊടി പ്രതിഷേധം നടത്തിയ കെ‌എസ്‌യു ജില്ലാ പ്രസിഡന്റ് തോമസ്, യൂത്ത് കോൺസംസ്ഥാന സെക്രട്ടറി അജോയ് ജോയ് എന്നിവരെ സുരക്ഷാ സംഘം തല്ലിയതിൽ പ്രതിഷേധിച്ചായിരുന്നു കൈതവനയിലെ പ്രതിഷേധം. ഇതിന് പിന്നാലെയാണ് കെപിസിസി ജനറൽ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top