സർക്കാരിന് തിരിച്ചടി; കൊല്ലം ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവകേരള സദസിന് അനുമതി നൽകിയ ദേവസ്വം ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊല്ലം കുന്നത്തൂര്‍ ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവകേരളാ സദസിന് അനുമതി നൽകിയ ദേവസ്വം ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. പരബ്രഹ്മ ക്ഷേത്രം വക മൈതാനം നവ കേരള സദസിന് വേദിയാക്കുന്നതിനെതിരെ ഭക്തര്‍ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്. ക്ഷേത്ര പ്രവർത്തനത്തെ നവ കേരള സദസ് ബാധിക്കുമെന്ന ഹർജിയിലെ വാദം ഹൈക്കോടതി ശെരിവെച്ചു.
ദേവസ്വം സ്കൂൾ ഗ്രൗണ്ട് ആണ് നവ കേരള സദസിനായി ഉപയോഗിക്കാനിരുന്നത്. എന്നാൽ ക്ഷേത്രം വക ഭൂമി ആരാധനാവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും, ക്ഷേത്രം ഭൂമിയിലെ നവകേരളാ സദസ് തടയണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ക്ഷേത്ര മതിൽ പൊളിക്കാൻ നീക്കമെന്നും പ്രചാരണം ഉയര്‍ന്നിട്ടുണ്ട്. ഈ മാസം 18 നാണ് നവകേരള സദസ് കൊല്ലത്ത് നടക്കുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here