Advertisement

ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ ഇന്ന് പ്രതിഷേധിക്കില്ല; നിര്‍ദേശം നല്‍കി സംസ്ഥാന സെക്രട്ടറി

December 17, 2023
2 minutes Read
SFI

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ ഇന്ന് പ്രതിഷേധിക്കില്ല. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ഇന്നത്തെ പ്രതിഷേധം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. പാണക്കാട് സാദിഖലി ഷിഹാബ് തങ്ങളുടെ മകന്റെ വിവാഹചടങ്ങിന് ഗവര്‍ണര്‍ പോകുന്നതിനാലാണ് പ്രതിഷേധം ഒഴിവാക്കിയിരിക്കുന്നത്.

വിവാഹ ചടങ്ങില്‍ സിപിഐഎമ്മിന്റെയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നതിനാലാണ് ഇന്നത്തെ പ്രതിഷേധം ഒഴിവാക്കിയിരിക്കുന്നത്. കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് വിവാഹം നടക്കുന്നത്. 11 മണിയോടെ ഗവര്‍ണര്‍ കോഴിക്കോട്ടേക്ക് പുറപ്പെടും. 1.50ന് തിരിച്ച് സര്‍വകലാശാലയിലേക്ക് തിരികെ എത്തും. അതിന് ശേഷം ഗസ്റ്റ് ഹൗസില്‍ തന്നെയാകും ഗവര്‍ണര്‍ താമസിക്കുക.

അതേസമയം തിങ്കളാഴ്ച പ്രതിഷേധം ശക്തമാക്കും. നാളെ ഭാരതീയ വിചാര കേന്ദ്രവും കാലിക്കറ്റ് സനാതനധര്‍മ പീഠം ചെയറും സംഘടിപ്പിക്കുന്ന ശ്രീ നാരായണഗുരു ധര്‍മ പ്രചാരം എന്ന സെമിനാര്‍ നടക്കുന്നത്. ഇതില്‍ ഗവര്‍ണര്‍ പങ്കെടുക്കും. അതിനാല്‍ പ്രതിഷേധം ശക്തമാക്കാനാണ് എസ്എഫ്‌ഐ തീരുമാനം.

Story Highlights: SFI will not protest against Governor Arif Mohammad Khan today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top